AlappuzhaLatest NewsKeralaNattuvarthaNews

‘മുഹമ്മദ് റിയാസ് ലക്ഷ്യമിടുന്നത് വർഗീയ ധ്രുവീകരണം, മുഖ്യമന്ത്രിയാകാൻ സ്വപ്നം കാണുന്നവർ വർ​ഗീയത അവസരമാക്കുകയാണ്’

ആലപ്പുഴ: കോഴിക്കോട് സ്കൂൾ കലോത്സവ സ്വാ​ഗത​ഗാനം ഒരു മതത്തിനെതിരാണെന്ന് പറഞ്ഞ മുഹമ്മദ് റിയാസ് ലക്ഷ്യമിടുന്നത് വർഗീയ ധ്രുവീകരണമാണെന്നും കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ സ്വപ്നം കാണുന്നവർ വർ​ഗീയത അവസരമാക്കുകയാണെന്നും വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കലോത്സവ സ്വാ​ഗതഗാനത്തിൽ ഒരു വർഗീയതയുമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

കലോത്സവത്തിന്റെ സംഘടാകസമിതി റിയാസിന്റെ പാർട്ടിക്കാരായിരുന്നു എന്നും വർ​ഗീയതയുണ്ടെങ്കിൽ എന്തുകൊണ്ട് അത് അപ്പോൾ തടഞ്ഞില്ലെന്നും സുരേന്ദ്രൻ ചോദിച്ചു. ഇടതുമുന്നണിക്ക് അടുത്തത് ഒരു മുസ്ലിം മുഖ്യമന്ത്രി വേണമെന്ന നിലപാടാണുള്ളതെന്നും മുസ്ലിംലീ​ഗിന്റെ മെ​ഗാഫോണാണ് റിയാസെന്നും അദ്ദേഹം പറഞ്ഞു.

അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അഡ്വ. മുഹമ്മദ് മുബാറക്കിന് ഹാഥ്രസ് കലാപ ഗൂഢാലോചനയിലും പങ്ക്

കലോത്സവത്തിന്റെ ഭക്ഷണത്തിൽ പോലും വർ​ഗീയ വിഷം കലർത്താൻ ചിലർ ശ്രമിച്ചതു കൊണ്ടാണ് പഴയിടം മോഹനൻ നമ്പൂതിരിക്ക് ഇനി കലോത്സവത്തിന് ഭക്ഷണമൊരുക്കില്ലെന്ന പ്രഖ്യാപനം നടത്തേണ്ടി വന്നതെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

‘സിപിഎം നേതാക്കൾ തന്നെയാണ് ജനങ്ങളെ ഭിന്നിപ്പിക്കാൻ ഭക്ഷണ വിവാദമുണ്ടാക്കിയത്. ഭരണകക്ഷി നേതാക്കൾ പച്ചയായ വിഭാ​ഗീയതയുണ്ടാക്കി കലോത്സവത്തിന്റെ നിറംകെടുത്തി. ഭക്ഷണത്തിന്റെ പേരിൽ പോലും വർ​ഗീയത ഇളക്കിവിടുന്ന പ്രചരണമാണ് സിപിഎം നേതാക്കളും സഹയാത്രികരും നടത്തിയത്. പച്ചക്കറി ഏതെങ്കിലും മതത്തിന്റേതല്ലെന്ന് ഇവർ മനസിലാക്കണം. പഴയിടത്തിനെ ഇടതുപക്ഷക്കാർ ജാതീയമായി അവഹേളിച്ചതിനെ വിദ്യാഭ്യാസ മന്ത്രി പോലും ശരിവെച്ചു,’ സുരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button