YouthLatest NewsMenNewsWomenFood & CookeryLife StyleHealth & FitnessSex & Relationships

വന്ധ്യതയെ മറികടക്കാൻ പാലിക്കാം മികച്ച ഭക്ഷണക്രമം

നല്ല ഭക്ഷണക്രമം പാലിച്ചാൽ 70% ആളുകൾക്കും വന്ധ്യതയെ മറികടക്കാൻ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. ശരിയായ ഭക്ഷണക്രമം സാധാരണ അണ്ഡോത്പാദനത്തിനും പ്രത്യുൽപാദനത്തിനും സഹായിക്കും.

അവോക്കാഡോ വിറ്റാമിൻ ഇ യുടെ മികച്ച ഉറവിടമാണ്, ഇത് ഗർഭപാത്രത്തിന്റെ പാളികൾ മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിൻ കെ എന്നിവ ശരീരത്തെ മറ്റ് വിറ്റാമിനുകളെ ശരിയായി ആഗിരണം ചെയ്യാൻ സഹായിക്കുന്നു.

ഇലക്കറികളിൽ ഫോളിക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഓവുലേഷൻ ട്യൂബിലെ ചെറിയ അപാകതകൾ പോലും പരിഹരിക്കാൻ ഇത് സഹായകമാണ്. ആരോഗ്യം നിലനിർത്തുന്ന വിവിധ വിറ്റാമിനുകളും അവയിൽ അടങ്ങിയിട്ടുണ്ട്. പച്ച ഇലക്കറികളിൽ കാൽസ്യം, ഇരുമ്പ്, ഫോളേറ്റ് തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഗർഭധാരണ സാധ്യത വർധിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

കരുനാഗപ്പള്ളിയിൽ സവാള കയറ്റി വന്ന ലോറിയിൽ കടത്തിയ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

പഴങ്ങളിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ കോശങ്ങളുടെ നാശം കുറയ്ക്കുന്നു. ചെറിയും ആപ്പിളുമാണ് ഇതിന് ഏറ്റവും നല്ല പഴങ്ങൾ. ഒമേഗ ത്രീ ഫാറ്റി ആസിഡുകളുടെയും പ്രോട്ടീനുകളുടെയും നാരുകളുടെയും കലവറയാണ് നട്‌സ്. ഇവ ഗർഭധാരണത്തിന് ഉത്തമമാണ്. പ്രത്യുൽപാദന പ്രക്രിയയ്ക്ക് കൂടുതൽ കാര്യക്ഷമത നൽകാൻ ഇവയ്ക്ക് കഴിയും.

സാൽമൺ, കക്കയിറച്ചി, തുടങ്ങിയ മത്സ്യങ്ങൾ പ്രത്യുൽപാദനക്ഷമത വർദ്ധിപ്പിക്കാൻ നല്ലതാണ്. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡും സിങ്കും പ്രത്യുത്പാദന അവയവങ്ങളിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രൊജസ്ട്രോൺ ഹോർമോണിന്റെ ഉത്പാദനം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button