ശൈത്യകാലത്ത് പലപ്പോഴും ഒട്ടനവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇവയിൽ പ്രധാനമായ ഒന്നാണ് നീർജ്ജലീകരണം. ശൈത്യകാലത്ത് വെള്ളം കുടിക്കുന്നതിൽ മടി കാണിക്കുന്നതാണ് നിർജ്ജലീകരണം വർദ്ധിക്കാനുള്ള പ്രധാന കാരണം. അതുകൊണ്ടുതന്നെ ഇക്കാലയളവിൽ ആരോഗ്യ പ്രശ്നങ്ങളെ അകറ്റാനും, ശരീരത്തിന്റെ ഊർജ്ജം വർദ്ധിപ്പിക്കാനും നിരവധി പാനീയങ്ങൾ സഹായിക്കും. അത്തരത്തിൽ ശരീരത്തിന് ഗുണം നൽകുന്ന പാനീയങ്ങൾ ഏതൊക്കെയെന്ന് അറിയാം.
തണുപ്പുകാലത്ത് ഹെർബൽ ടീ കുടിക്കുന്നത് വളരെ നല്ലതാണ്. ഇവ നിർജ്ജലീകരണം ഇല്ലാതാക്കുന്നു. ഒട്ടനവധി ഔഷധഗുണങ്ങൾ ഉള്ളതാണ് ഹെർബൽ ടീ. അതിനാൽ, രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും.
Also Read: ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവം: മുഖ്യ പാചകക്കാരനെ അറസ്റ്റ് ചെയ്ത് പോലീസ്
രാത്രി കിടക്കുന്നതിനു മുൻപ് മഞ്ഞൾ ചേർത്ത പാൽ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇവയിൽ ആന്റീ- ബാക്ടീരിയൽ, ആന്റീ- ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ പ്രതിരോധശേഷി ഉയർത്തുന്നതാണ്. കൃത്യമായ ഉറക്കം നൽകാനും മഞ്ഞൾ ചേർത്ത പാൽ സഹായിക്കും.
തണുപ്പുകാലത്ത് വിവിധ പച്ചക്കറികൾ ചേർത്ത് ഉണ്ടാക്കുന്ന ജ്യൂസ് കുടിക്കുന്നത് ശീലമാക്കുക. ഇവയിൽ ധാതുക്കൾ, വിറ്റാമിനുകൾ, ആന്റി- ഓക്സിഡന്റുകൾ എന്നിവ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ ജലാംശം വർദ്ധിപ്പിക്കാൻ സഹായിക്കുന്നതാണ്.
Post Your Comments