Latest NewsKeralaNews

ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവം: മുഖ്യ പാചകക്കാരനെ അറസ്റ്റ് ചെയ്ത് പോലീസ്

കോട്ടയം: കോട്ടയത്ത് ഭക്ഷ്യ വിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തിൽ പാർക്ക് ഹോട്ടലിലെ മുഖ്യപാചകക്കാരനെ അറസ്റ്റ് ചെയ്ത് പോലീസ്. മലപ്പുറം സ്വദേശി മുഹമ്മദ് സിറാജുദ്ദീനെയാണ് അറസ്റ്റ് ചെയ്തത്. ഭക്ഷ്യവിഷബാധയേറ്റുള്ള രശ്മിയുടെ മരണത്തിൽ പോലീസ് നരഹത്യക്ക് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

Read Also: കേരളാ താലിബാനിസത്തിന്‍റെ ഇരയാണ് മോഹനൻ നമ്പൂതിരി, ഉണ്ട ചോറിന് നന്ദിയുണ്ടെങ്കിൽ സർക്കാർ ഇതിൽ ഇടപെടണം: കുമ്മനം രാജശേഖരൻ

സംക്രാന്തിയിലെ പാർക്ക് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് രശ്മിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അവശയായ രശ്മിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭക്ഷ്യവിഷബാധയെ തുടർന്ന് ആന്തരികാവയവങ്ങൾക്ക് അണുബാധയുണ്ടായതാണ് രശ്മിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. തുടർന്നാണ് പോലീസ് നരഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്തത്.

Read Also: ട്വിറ്റർ ഉപയോക്താക്കളുടെ ഇ-മെയിൽ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്, ലിസ്റ്റിൽ ഇന്ത്യയിലെ ഈ പ്രമുഖരും

shortlink

Related Articles

Post Your Comments

Related Articles


Back to top button