കണമല: ഏയ്ഞ്ചല്‍വാലിയില്‍ വളർത്തു നായയെ വന്യ ജീവി കടിച്ചു കൊന്നു. നായയെ പിടിച്ചത് പുലിയാണെന്ന സംശയത്തിലാണ് വീട്ടുകാരും നാട്ടുകാരും.
Read Also : ഇടുക്കിയില്‍ കന്യാസ്ത്രീ മഠത്തില്‍ സഹായം ചോദിച്ചെത്തിയ ശേഷം മോഷണം നടത്തിയ പ്രതി പിടിയില്‍
ചെറ്റയിൽ സി.സി ചാക്കോയുടെ വീട്ടിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി ഒന്നോടെ നായയുടെ കരച്ചിൽ കേട്ട് പുറത്തിറങ്ങിയ ചാക്കോ നായയുടെ അത്രയും പൊക്കമുള്ള ജീവി നായെ ആക്രമിക്കുന്നത് ടോർച്ച് വെളിച്ചത്തിൽ കാണുകയായിരുന്നു. തുടർന്ന്, വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.
Read Also : മാർഗതടസ്സങ്ങൾ അകറ്റാനും ശത്രുദോഷ ശാന്തിക്കും ഉദ്ദിഷ്ടകാര്യ സാധ്യത്തിനും പതിവായി ചെയ്യേണ്ടത്
വിവരമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തി. ഇവർ ജീവിയുടെ കാൽപാടുകൾ പരിശോധിച്ച ശേഷം ജീവി ഏതെന്ന് തിരിച്ചറിയുന്നതിനായി കാമറ സ്ഥാപിച്ചിരിക്കുകയാണ്.
Post Your Comments