PathanamthittaLatest NewsKeralaNattuvarthaNews

സ്കൂ​ളി​ൽ ജോലി വാ​ഗ്ദാ​നം ചെ​യ്ത് മൂ​ന്ന​ര ല​ക്ഷം ത​ട്ടി​ : മധ്യവയസ്കൻ പിടിയിൽ

ആ​ല​പ്പു​ഴ ഭ​ര​ണി​ക്കാ​വ് ക​ട്ട​ച്ചി​റ അ​ച്ചൂ​താ​ല​യം വീ​ട്ടി​ൽ ദി​നേ​ശ് കു​മാ​റാ(49)​ണ് അ​റ​സ്റ്റി​ലാ​യ​ത്

അ​ടൂ​ർ: ക​റ്റാ​ന​ത്തു​ള്ള ഒ​രു സ്കൂ​ളി​ൽ പ്യൂ​ണി​ന്‍റെ ജോ​ലി വാ​ങ്ങി​ക്കൊ​ടു​ക്കാ​മെ​ന്ന് വാ​ക്കു​ന​ൽ​കി മൂ​ന്ന​ര ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി​ പിടിയിൽ. ആ​ല​പ്പു​ഴ ഭ​ര​ണി​ക്കാ​വ് ക​ട്ട​ച്ചി​റ അ​ച്ചൂ​താ​ല​യം വീ​ട്ടി​ൽ ദി​നേ​ശ് കു​മാ​റാ(49)​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ടൂ​ർ പൊ​ലീ​സ് ആണ് പ്രതിയെ പി​ടി​കൂ​ടിയത്.

2020 മാ​ർ​ച്ച്‌ 21-നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. അ​ടൂ​ർ പെ​രി​ങ്ങ​നാ​ട് പ​ഴ​കു​ളം കി​ഴ​ക്ക് ചാ​ല സു​നി​ൽ ഭ​വ​നം വീ​ട്ടി​ൽ മ​നോ​ജ്‌ ആ​ന​ന്ദ​ന്‍റെ ഭാ​ര്യ അ​ർ​ച്ച​ന വി​ജ​യ​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ചെ​ക്ക് ഉ​പ​യോ​ഗി​ച്ച് മൂ​ന്ന​ര​ല​ക്ഷം രൂ​പ ക​റ്റാ​ന​ത്തെ എ​സ്ബി​ഐ ശാ​ഖ​യി​ലെ ഇ​യാ​ളു​ടെ അ​ക്കൗ​ണ്ട് മു​ഖേ​ന മാ​റി​യെ​ടു​ത്തി​രു​ന്നു. എന്നാൽ, ഇയാൾ ജോ​ലി സം​ഘ​ടി​പ്പി​ച്ചു ​ന​ൽ​കു​ക​യോ പ​ണം തി​രി​കെ ന​ൽ​കു​ക​യോ ചെ​യ്തി​ല്ല. അ​ർ​ച്ച​ന​യു​ടെ മൊ​ഴി​പ്ര​കാ​രം അ​ന്ന​ത്തെ എ​സ്ഐ സ​ജി കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read Also : ‘ലുലു ഓൺ സെയിൽ’ ഇന്ന് സമാപിക്കും, ഉൽപ്പന്നങ്ങൾ വിലക്കുറവിൽ വാങ്ങാൻ അവസരം

പ്ര​തി​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം തു​ട​ർ​ന്ന പൊ​ലീ​സ് സം​ഘം ഇ​ന്ന​ലെ രാ​വി​ലെ 10.30നു ​ക​ട്ട​ച്ചി​റ​യി​ൽ വ​ച്ച് പ്രതിയെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​ടൂ​ർ പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ടി.​ഡി. പ്ര​ജീ​ഷ്, സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ മ​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button