AlappuzhaKeralaNattuvarthaLatest NewsNews

‘സുരേന്ദ്രന്‍ ശക്തനായ നേതാവ്’: നേതൃമാറ്റം ഉണ്ടാകുമെന്നത് വ്യാജപ്രചാരണമെന്ന് പ്രകാശ് ജാവ്‌ദേക്കര്‍

ആലപ്പുഴ: സംസ്ഥാന ബിജെപി ഘടകത്തിൽ നേതൃമാറ്റം ഉടനില്ലെന്ന് പാര്‍ട്ടി പ്രഭാരി പ്രകാശ് ജാവ്‌ദേക്കര്‍. ഉടന്‍ നേതൃമാറ്റം ഉണ്ടാകുമെന്നത് വ്യാജപ്രചാരണമാണെന്നും കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവ്‌ദേക്കര്‍ വ്യക്തമാക്കി. സുരേന്ദ്രന്‍ ശക്തനായ നേതാവാണെന്നും സുരേന്ദ്രനടക്കം സംസ്ഥാനത്തെ ഒരു നേതാവിനെയും മാറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ലോക്സഭ തിരഞ്ഞെടുപ്പിനെ നേരിടുക കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ തന്നെ ആയിരിക്കും. നേതൃത്വം മാറുമെന്നത് സിപിഎമ്മിന്റെയും യുഡിഎഫിന്റെയും വ്യാജ പ്രചാരണമാണ്. ബൂത്ത് തലം മുതല്‍ മുഴുവന്‍ കമ്മിറ്റികളും വിപുലീകരിക്കുകയും ശക്തമാക്കുകയും ചെയ്യും,’ പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു.

എയർ ഇന്ത്യ വിമാനത്തിൽ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതി ശങ്കർ മിശ്ര അറസ്റ്റിൽ

ആലപ്പുഴ ലോക്‌സഭ മണ്ഡലത്തിലെ പാര്‍ട്ടി നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പ്രകാശ് ജാവ്‌ദേക്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2022 ഡിസംബര്‍ 31ന് സംസ്ഥാന ബിജെപി അധ്യക്ഷനായി സുരേന്ദ്രന്റെ കാലാവധി അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ സംസ്ഥാന നേതൃത്വത്തില്‍ നിന്ന് മാറ്റുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button