Latest NewsNewsIndiaBusiness

വാരി എനർജീസ്: സ്വന്തമാക്കിയത് 237 കോടി രൂപയുടെ ഓർഡർ

ഉയർന്ന ശേഷിയുള്ള സൗരോർജ്ജ പാനലുകൾ നിർമ്മിച്ച് വിതരണം ചെയ്യുന്ന ശൃംഖലയാണ് വാരി എനർജീസ്

ആഭ്യന്തര വിപണിയിൽ നിന്നും വിദേശത്തു നിന്നുമായി 237 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി സൗരോർജ്ജ വ്യവസായ രംഗത്തെ പ്രമുഖ സ്ഥാപനമായ വാരി എനർജീസ്. ഉയർന്ന ശേഷിയുള്ള സൗരോർജ്ജ പാനലുകൾ നിർമ്മിച്ച് വിതരണം ചെയ്യുന്ന ശൃംഖലയാണ് വാരി എനർജീസ്.

540,600 വോൾട്ടേജ് ശേഷിയും ഉയർന്ന കാര്യക്ഷമതയുമുളള ബൈഫേഷ്യൽ സൗരോർജ്ജ പാനലുകളാണ് കമ്പനി നിർമ്മിച്ച് നൽകുന്നത്. ഇവ വാരിയുടെ സ്വന്തം ഉൽപ്പാദന കേന്ദ്രത്തിലാണ് നിർമ്മിക്കുക. 4 ജിഗാവാട്ട് പിവി സോളാർ പാനൽ ഉൽപ്പാദനശേഷി കമ്പനിക്ക് ഉണ്ട്.

Also Read: പിക്കപ്പ് വാനും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു വയസുകാരൻ മരിച്ചു

‘കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ആത്മനിർഭർ ഭാരത് പദ്ധതിയുമായി ചേർന്ന് പോകുന്നതാണ് പുതിയ ഓർഡറുകൾ. അതിനാൽ, പുതിയ ഓർഡറുകൾ മുഖാന്തരം 200 കോടി രൂപയുടെ വിദേശനാണ്യ വിനിമയം നടക്കുകയും കൂടാതെ, നൂറ് കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും’, വാരി എനർജീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഹിതേഷ് ദോഷി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button