
ആലപ്പുഴ: കാപ്പ ചുമത്തിയതിന് പിന്നാലെ മുങ്ങിയ പ്രതിയെ കർണാടകയിൽ നിന്ന് പിടികൂടി മാരാരിക്കുളം പൊലീസ്. ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തിലെ ലൂഥർ സ്കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന പുഞ്ചിരി അനൂപ് എന്ന അനൂപിനെ(26)യാണ് അന്വേഷണ സംഘം കർണാടകയിൽ നിന്ന് പിടികൂടിയത്.
Read Also : വിലക്കുറവിന്റെ വിസ്മയം: ലുലു ഹൈപ്പർ മാർക്കറ്റിൽ ജനുവരി 5 – 8 ദിവസങ്ങളിൽ ഫ്ലാറ്റ് 50 സെയിൽ !
നിരവധി കേസുകളിൽ പ്രതിയായ അനൂപിനെതിരെ കാപ്പ ചുമത്തിയിരുന്നു. തുടർന്ന്, പിടിയിലാകുന്നതിന് മുന്നെ ഇയാൾ നാടുവിടുകയായിരുന്നു. ഏറെ കാലം ഒളിവിലായിരുന്ന ഇയാളെ കർണാടകയിലെ സൊള്ളിയാൽ നിന്നാണ് പൊലീസ് പിടികൂടിയത്.
സൊള്ളിയാലിലെ ഒരു കോഴി വളർത്തൽ കേന്ദ്രത്തിൽ ജോലി ചെയ്യുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു. മാരാരിക്കുളം ഇൻസ്പെക്ടർ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ മാരാരിക്കുളം പ്രിൻസിപ്പൽ എസ് ഐ പ്രദീപ് കുമാർ, സിപിഒ മാരായ ഉല്ലാസ്, സുജിത്ത്, ദീപു കുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments