കുവൈത്ത് സിറ്റി: രാജ്യത്തെ മൂവായിരത്തോളം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ചതായി കുവൈത്ത്. ട്രാഫിക് ഡിപ്പാർട്ടമെന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ യൂസഫ് അൽ ഖാദ്ദയാണ് ഇക്കാര്യം അറിയിച്ചത്.
Read Also: കാട്ടാനയിറങ്ങിയ സുല്‍ത്താന്‍ബത്തേരി നഗരസഭയിലെ പത്ത് വാര്‍ഡുകളില്‍ നിരോധനാജ്ഞ
ലൈസൻസ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലെ വീഴ്ച്ചകളുമായി ബന്ധപ്പെട്ടാണ് ഇത്രയധികം ലൈസൻസുകൾ പിൻവലിക്കാൻ തീരുമാനിച്ചത്. കുവൈത്തിലെ പ്രവാസികൾക്ക് അനുവദിച്ച ഡ്രൈവിംഗ് ലൈസൻസുകളുടെ സൂക്ഷ്മപരിശോധന നടത്താൻ 2022 ഒക്ടോബറിൽ കുവൈത്ത് തീരുമാനിച്ചിരുന്നു. ഈ പരിശോധനയെ തുടർന്നാണ് മൂവായിരത്തോളം പ്രവാസികളുടെ ലൈസൻസുകൾ പിൻവലിച്ചത്.
Post Your Comments