പ്രശസ്ത തിരക്കഥാകൃത്ത്, എസ് സുരേഷ് ബാബുവും വ്യവസായ പ്രമുഖനായ ഉണ്ണി രവീന്ദ്രനും നേതൃത്വം നൽകുന്ന പുതിയ ചലച്ചിത്ര നിർമ്മാണ സ്ഥാപനമാണ് ജനതാ മോഷൻ പിക്ച്ചേഴ്സ്. ഈ സ്ഥാപനത്തിൻ്റെ ഉദ്ഘാടനം ജനുവരി അഞ്ച് വ്യാഴാഴ്ച്ച കൊച്ചിയിലെ ക്രൗൺ പ്ലാസാ ഹോട്ടലിൽ നടന്ന ചടങ്ങിൽ ശ്രീ മോഹൻലാൽ നിർവ്വഹിച്ചു.
ബാനർ പ്രകാശനം നടത്തിയ മോഹൻലാൽ ഈ സ്ഥാപനത്തിൻ്റെ ആറു ചിത്രങ്ങളുടെ പ്രഖ്യാപനവും ഈ വേദിയിൽ വച്ചു നടത്തുകയുണ്ടായി. ആദ്യ രണ്ടു ചിത്രങ്ങൾ സുരേഷ് ബാബു തന്നെ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. മനോഹരനും ജനകിയും എന്നാണ് ആദ്യ ചിത്രത്തിൻ്റെ പേര്. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയുള്ളതാണ് ഈ ചിത്രം.
ഈ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ഏറെയും പുതുമുഖങ്ങളാണ്. ആരിബഡ എന്ന രണ്ടാമത്തെ ചിത്രത്തിലെ നായകൻ ഷൈൻ നിഗമാണ്. നവാഗതനായ രതീഷ് കെ രാജനാണ് മൂന്നാമത്തെ ചിത്രമായ സ്റ്റാർട്ട് ആക്ഷൻ സാവിത്രി സംവിധാനം ചെയ്യുന്നത്. നവ്യാനായരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
നാലാമത്തെ ചിത്രം തരുൺ മൂർത്തിയാണ് സംവിധാനം ചെയ്യുന്നത്. ടിനു പാപ്പച്ചനാണ് അഞ്ചാമത്തെ ചിത്രമൊരുക്കുന്നത്. പ്രശസ്ത സംവിധായകനായ ഭദ്രനാണ് ആറാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രങ്ങളുടെ അഭിനേതാക്കളേയും സാങ്കേതിക പ്രവർത്തകരേയും തിരക്കഥകൾ പൂർത്തിയാകുന്ന മുറക്ക് പ്രഖ്യാപിക്കുമെന്ന് സുരേഷ് ബാബു പറഞ്ഞു.
Read Also:- ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഐഎസിന്റെ പണം ഇന്ത്യയിലേയ്ക്ക് ഒഴുകുന്നു
ഭദ്രൻ, ബ്ലെസ്സി, ബി.ഉണ്ണികൃഷ്ണൻ, എം.പന്മകുമാർ, എബ്രിഡ് ഷൈൻ, തരുൺ മൂർത്തി, അരുൺ ഗോപി,വി രതീഷ് കെ രാജൻ തുടങ്ങിയ സംവിധായകർ ആശംസകൾ നേർന്നു സംസാരിച്ചു.
വാഴൂർ ജോസ്.
Post Your Comments