KeralaCinemaMollywoodLatest NewsNewsEntertainmentMovie Gossips

കോളേജില്‍ പഠിക്കുന്ന കാലത്ത് ഇല്ലീഗലായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്, ഒരിക്കല്‍ പോലീസ് പിടിച്ചു: ലെന

കൊച്ചി: മിനി സ്‌ക്രീനിലൂടെ അഭിനയ ലോകത്തെത്തി ബിഗ് സ്‌ക്രീനിലും തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് ലെന. ഇപ്പോള്‍ ഇതാ തന്റെ പഠനകാലത്തുണ്ടായ സംഭവങ്ങളെ കുറിച്ച് അഭിമുഖത്തിൽ ലെന പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. കോളേജില്‍ പഠിക്കുന്ന കാലത്ത് ഇല്ലീഗലായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും താന്‍ എല്ലാം ഓപ്പണായി പറയുന്ന ആളാണെന്നും ലെന കൂട്ടിച്ചേര്‍ത്തു.

റാങ്ക് ഹോള്‍ഡറാണെങ്കിലും പരീക്ഷ എഴുതുന്നതില്‍ ചീറ്റ് ചെയ്തിട്ടുണ്ടെന്ന് ലെന പറഞ്ഞു. എല്ലാവര്‍ക്കും പരീക്ഷ പേപ്പര്‍ കാണിച്ച് കൊടുക്കുമായിരുന്നു. അങ്ങനെ ചെയ്യുന്നതിനാല്‍ തനിയ്ക്ക് കുട്ടികള്‍ മിഠായി ഓഫര്‍ ചെയ്യുമായിരുന്നുവെന്നും താരം പറയുന്നു.

പുതുവര്‍ഷ ദിനത്തില്‍ ഡല്‍ഹിയില്‍ യുവതി കാറിനടിയില്‍ പെട്ട് മരിക്കാനിടയായ സംഭവത്തില്‍ വഴിത്തിരിവ്

‘കോളേജില്‍ പഠിക്കുന്ന കാലത്ത് ഇല്ലീഗലായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഒരിക്കല്‍ ലേണേഴ്‌സും ലൈസന്‍സും ഇല്ലാതെ വണ്ടി ഓടിച്ചതിന് പോലീസ് പിടിച്ചു. പരീക്ഷയ്ക്ക് പോകുകയാണെന്ന് പറഞ്ഞതോടെ വൈകുന്നേരം വണ്ടി ഹാജരാക്കാന്‍ പോലീസ് പറഞ്ഞു. പോലീസ് പിടിച്ച കാര്യം വീട്ടില്‍ കാര്യം പറഞ്ഞു. സ്‌റ്റേഷന്‍ എന്ന് കേട്ടപ്പോള്‍ അമ്മ ആദ്യം വിചാരിച്ചത് റെയില്‍വേ സ്‌റ്റേഷനാണെന്നാണ്. പോലീസ് സ്‌റ്റേഷനാണെന്ന് മനസിലാക്കിയപ്പോള്‍ ധാരാളം ചീത്ത വിളി കേട്ടു,’ ലെന പറയുന്നു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button