ന്യുഡല്‍ഹി: പുതുവര്‍ഷ ദിനത്തില്‍ ഡല്‍ഹിയില്‍ യുവതി കാറിനടിയില്‍ പെട്ട് മരിക്കാനിടയായ സംഭവത്തില്‍ വീണ്ടും വഴിത്തിരിവ്. കാറോടിച്ച യുവാക്കളുടെ സംഘത്തില്‍ രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. കാറുടമ അഷുതോഷ്, പ്രതികളില്‍ ഒരാളുടെ സഹോദരന്‍ അങ്കുഷ് എന്നിവരാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ ഇവരുടെ സാന്നിധ്യം വ്യക്തമാണ്.
Read Also: ആമസോണിൽ കൂട്ടപിരിച്ചുവിടൽ തുടരുന്നു, പ്രഖ്യാപിച്ചതിലും കൂടുതൽ ജീവനക്കാർ പുറത്താകാൻ സാധ്യത
കാറിലുണ്ടായിരുന്ന അഞ്ചു പേരെ അന്നുതന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ദീപക് ഖന്ന, മനോജ് മിത്തല്‍, അമിത് ഖന്ന, കൃഷ്ണന്‍, മിഥുന്‍ എന്നിവരാണ് പിടിയിലായത്. കുറ്റകൃത്യം മറച്ചുവയ്ക്കുന്നതില്‍ അഷുതോഷും അങ്കുഷും ഇടപെട്ടുവെന്ന് പോലീസ് പറയുന്നു.
അമിത് ഖന്നയാണ് അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത്. അമിതിന് ഡ്രൈവിംഗ് ലൈസന്‍സില്ല. പ്രതികളും കൊല്ലപ്പെട്ട അഞ്ജലി സിംഗും തമ്മില്‍ മുന്‍പരിചയമില്ലെന്നും പോലീസ് പറയുന്നു.
കുറ്റകൃത്യം മറച്ചുവയ്ക്കുന്നതിനാണ് പ്രതികള്‍ ശ്രമിച്ചത്. അഞ്ജലി കാറിനടിയില്‍ പെട്ടുവെന്ന് അറിഞ്ഞിട്ടും പ്രതികള്‍ കാറുമായി കടന്നുകളയുകയായിരുന്നു. അപകടം നടന്ന് രണ്ടു മണിക്കൂറിനു ശേഷം പ്രതികള്‍ കാര്‍ അഷുതോഷിനെ ഏല്പിക്കുകയും ഓട്ടോറിക്ഷയില്‍ കയറി പോകുകയും ചെയ്തു. 4.33 നാണ് ഇവര്‍ ഓട്ടോറിക്ഷയില്‍ രക്ഷപ്പെട്ടത്. ഇതിന്റെയെല്ലാം സിസിടിവി ദൃശ്യം ലഭ്യമായെന്ന് പോലീസ് പറയുന്നു.
Post Your Comments