KeralaMollywoodLatest NewsNewsEntertainment

തനിക്ക് മലയാളം അറിയില്ല, ഭാഷയില്‍ അതിന്റെ പരിമിതി ഉണ്ട്: നടി ലെന

ഇവിടെ ഇരിക്കുന്ന ആരും നോര്‍മല്‍ അല്ല.

വ്യത്യസ്തമായ വേഷങ്ങൾ കൊണ്ട് പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് ലെന. താരത്തിന്റെ ‘ദ ഓട്ടോയോഗ്രഫി ഓഫ് ഗോഡ്’ എന്ന പുസ്തകം മലയാളത്തിലും പ്രസിദ്ധീകരിക്കാൻ ഒരുങ്ങുകയാണ്. പുസ്തകം ഓരോരുത്തരുടെയും കഥയാണെന്നും ഡി സി ബുക്സ് മലയാളത്തിൽ പ്രസിദ്ധീകരിക്കുമെന്നും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ ലെന പറഞ്ഞു.

‘പുസ്തകം നല്ല എഴുത്തുകാര്‍ വിവര്‍ത്തനം ചെയ്യണം. തനിക്ക് മലയാളം അറിയില്ല. ഭാഷയില്‍ അതിന്റെ പരിമിതി ഉണ്ട്. ഇവിടെ ഇരിക്കുന്ന ആരും നോര്‍മല്‍ അല്ല. ആയിരുന്നുവെങ്കില്‍ നിങ്ങള്‍ ഇവിടെ ഇരിക്കില്ല. മയക്കുമരുന്ന് ഉപയോഗം കൊണ്ട് പ്രത്യേക അനുഭൂതി ലഭിക്കില്ല. ലഭിക്കുന്നത് തോന്നല്‍ മാത്രം. മെഡിറ്റേഷന്‍ പരിശീലിച്ചാല്‍ കൂടുതല്‍ അനുഭൂതി നേടാമെന്നും’- ലെന പറഞ്ഞു.

read also:‘ആ പച്ച കള്ളങ്ങള്‍ ഹൃദയം തകര്‍ക്കുന്നു’: വേദനയോടെ സാജിദ് യാഹിയ

കഴിഞ്ഞ ജന്മത്തില്‍ താനൊരു ബുദ്ധ സന്യാസിയായിരുന്നുവെന്ന നടിയുടെ പ്രസ്താവന നാളുകൾക്ക് മുൻപ് വലിയ ചർച്ചയായിരുന്നു. .ടിബറ്റ്- നേപ്പാള്‍ അതിര്‍ത്തിയിലായിരുന്നു അവസാനകാലമെന്നും 63-ാമത്തെ വയസ്സില്‍ മരണപ്പെട്ടുവെന്നും പറഞ്ഞ ലെന അതുകൊണ്ടാണ് ബുദ്ധിസ്റ്റ് സന്യാസിമാരെപ്പോലെ മുടി വെട്ടിയതെന്നും അഭിപ്രായപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button