തിരുവനന്തപുരം: ചലച്ചിത്ര സംവിധായിക നയനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട്. നയന സ്വയം പരിക്കേല്‍പ്പിച്ചുവെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിനെ തള്ളി അന്വേഷണ സംഘം. കേസില്‍ വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. ആദ്യ അന്വേഷണത്തില്‍ ഉണ്ടായത് ഗുരുതര വീഴ്ചയാണെന്നും ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തി.
Read Also: രാവിലെ ഉറക്കമുണരുമ്പോള്‍ തൊണ്ടയടഞ്ഞ് ശബ്ദം ഇടറുന്നതിന്റെ കാരണം ഇതാണ്: മനസിലാക്കാം
ചില നിര്‍ണായക വിവരങ്ങള്‍ ലോക്കല്‍ പോലീസ് ശേഖരിക്കാതെയാണ് തെളിയപ്പെടാത്ത കേസായി നയനയുടെ മരണം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് അന്വേഷണസംഘത്തിന്റെ പുതിയ കണ്ടെത്തല്‍. മുന്‍വാതില്‍ അടച്ചിരുന്നുവെങ്കിലും ബാല്‍ക്കണി വാതില്‍ വഴി ഒരാള്‍ക്ക് രക്ഷപ്പെടാനുള്ള സാദ്ധ്യതയുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ പരിശോധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെയോ ക്രൈം ബ്രാഞ്ചിനെയോ നിയോഗിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
നയനയുടെ മരണകാരണം കഴുത്തിനേറ്റ പരിക്കാണെന്ന പോസ്റ്റ്‌മോര്‍ട്ടം
റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ദുരൂഹതകളേറിയത്. ഇതേ തുടര്‍ന്നാണ് ഡിസിആര്‍ബി അസി. കമ്മീഷണര്‍ തുടരന്വേഷണ സാദ്ധ്യതകള്‍ പരിശോധിച്ചത്. നയനയുടേത് കൊലപാതകമല്ലെന്നും, നയനയ്ക്ക് സ്വയം പരിക്കേല്‍പ്പിക്കുന്ന പ്രത്യേക തരം മാനസിക അസ്വാസ്ഥ്യമുണ്ടെന്നുമായിരുന്നു മ്യൂസിയം പോലീസിന്റെ നിരീക്ഷണം. ഫോറന്‍സിക് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ വിലയിരുത്തല്‍. ഈ റിപ്പോര്‍ട്ട് സ്ഥിരീകരിക്കാന്‍ കഴിയുന്നതല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Post Your Comments