Latest NewsNewsLife StyleHealth & Fitness

രാവിലെ ഉറക്കമുണരുമ്പോള്‍ തൊണ്ടയടഞ്ഞ് ശബ്ദം ഇടറുന്നതിന്റെ കാരണം ഇതാണ്: മനസിലാക്കാം

രാവിലെ ഉറക്കമുണരുമ്പോള്‍ തൊണ്ടയടഞ്ഞ് ശബ്ദം ഇടറുന്നത് ഏവരെയും നിരന്തരം അലട്ടുന്ന പ്രശ്‌നങ്ങളിലൊന്നാണ്. ഇവയ്ക്ക് പിന്നില്‍ ചില ആരോഗ്യപ്രശ്‌നങ്ങളുടെയോ അസുഖങ്ങളുടെയോ സൂചനകളുണ്ടാകാം എന്ന് ആരോഗ്യ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.

ഏതെങ്കിലും വിധത്തിലുള്ള വൈറല്‍ അണുബാധകള്‍ കാരണം ഇങ്ങനെ സംഭവിക്കാം. ജലദോഷം, തൊണ്ടവേദന, തൊണ്ടയടപ്പ്, ശരീരവേദന, തുമ്മല്‍, ഛര്‍ദ്ദി, രാത്രി വിയര്‍ക്കല്‍, വിശപ്പില്ലായ്മ എന്നിവയെല്ലാം വൈറല്‍ അണുബാധകളുടെ ലക്ഷണമാണ്. വായു മലിനീകരണമാണ് ഇതിന് മറ്റൊരു കാരണം. വായു മലിനീകരണം തൊണ്ടയെ വരണ്ടതാക്കുകയും തൊണ്ടയില്‍ അടപ്പ് വരാന്‍ കാരണമാവുകയും ചെയ്യുന്നു.

നിധിയെ കുറിച്ച് തങ്ങള്‍ക്ക് ആര്‍ക്കും അറിയില്ല, ജീവിതത്തില്‍ ഒരിക്കലും അഞ്ജലി മദ്യപിച്ചിട്ടില്ല, അമ്മ രേഖാദേവി

തണുപ്പ് കാലങ്ങളില്‍ അന്തരീക്ഷം അസാധാരണമായ രീതിയില്‍ വരണ്ടുപോകാറുണ്ട്. ഈ അന്തരീക്ഷവും ഇത്തരം പ്രശ്‌നങ്ങളിലേക്ക് നയിക്കാം. അലര്‍ജിയുള്ളവരിലും പതിവായി ഇങ്ങനെ സംഭവിക്കാം. ശരീരത്തില്‍ ആവശ്യത്തിന് ജലാംശമില്ലെങ്കിൽ രാവിലെ ഉറക്കമുണരുമ്പോള്‍ മുഖം നീര് വച്ചത് പോലെയാവുകയും ശബ്ദമടയുകയും ചെയ്യുമെന്ന് വിദഗ്ദർ വ്യക്തമാക്കുന്നു.

സ്ലീപ് അപ്നിയ എന്ന പ്രശ്‌നമുള്ളവര്‍ ഉറങ്ങുമ്പോള്‍ വായിലൂടെ മാത്രമായിരിക്കും ശ്വാസമെടുക്കുന്നത്. ഇവര്‍ക്ക് രാത്രിയില്‍ ശ്വാസതടസമുണ്ടാകുന്നത് കാരണമാണ് വായിലൂടെ മാത്രം ശ്വാസമെടുക്കുന്നത്. ഈ പ്രശ്‌നമുള്ളവരിലും രാവിലെ തൊണ്ടയടപ്പുണ്ടാകുകയും മുഖത്ത് നീര് വച്ചത് പോലെയാവുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button