പനമരം: വയനാട് പനമരത്ത് മധ്യവയസ്കനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നീർവാരം തരകമ്പം ആദിവാസി കോളനിയിലെ മണിയെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്ന് പൊലീസ് വ്യക്തമാക്കി. ഇയാൾക്ക് കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
പനമരം പൊലീസ് സ്ഥലത്ത് എത്തി. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കടബാധ്യത മൂലമുണ്ടായ മനോവിഷമത്തിലാണോ മണി ആത്മഹത്യ ചെയ്തതെന്ന കാര്യം പൊലീസ് പരിശോധിച്ചു വരികയാണ്. സംസ്‌കാരം പിന്നീട് നടക്കും. ഭാര്യ: രുഗ്മണി. മൂന്ന് കുട്ടികളുണ്ട്.
Post Your Comments