Latest NewsKeralaCinemaNattuvarthaMollywoodNewsEntertainment

മമ്മൂട്ടി – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നൻപകൽ നേരത്ത് മയക്കം ഉടൻ തിയേറ്ററുകളിലേക്ക്

കൊച്ചി: സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം’. മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ഉടൻ തിയേറ്ററുകളിലേക്കെത്തും. ഐഎഫ്എഫ്കെയിൽ ആദ്യമായി പ്രദർശിപ്പിച്ച ‘നൻപകൽ നേരത്ത് മയക്കം’ പ്രേക്ഷകരുടെ പ്രിയ ചിത്രമായി മാറുകയും പ്രേക്ഷക സ്വീകാര്യതക്കുള്ള അവാർഡ് നേടുകയും ചെയ്തിരുന്നു.

വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. മമ്മൂട്ടി അവതരിപ്പിക്കുന്ന ജെയിംസ് എന്ന കഥാപാത്രം അഭിനയത്തിന്റെ വിസ്മയ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ചിത്രം, എല്ലാത്തരം പ്രേക്ഷകർക്കും തിയേറ്ററിൽ ആസ്വദിക്കാൻ പറ്റുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം തിയേറ്ററിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ്.

തൊഴിലിടങ്ങളിലെ അപകടങ്ങൾക്കുള്ള നഷ്ടപരിഹാരം: പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് യുഎഇ

രമ്യാ പാണ്ഡ്യൻ, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ തുടങ്ങിയ താരങ്ങൾ ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നു. തേനി ഈശ്വർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിങ് ദീപു എസ്സ് ജോസഫ്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ്സ് ഹരീഷാണ്. ഡിജിറ്റൽ മാർക്കറ്റിങ്ങ് വിഷ്ണു സുഗതൻ, അനൂപ് സുന്ദരൻ. പിആർഓ: പ്രതീഷ് ശേഖർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button