Latest NewsIndiaNews

സ്ത്രീധനമായി ഫോർച്യൂണർ ആവശ്യപ്പെട്ടു, നൽകിയത് വാഗൺ ആർ: വിവാഹത്തിൽ നിന്ന് പിന്മാറിയ വരനെതിരെ കേസ്

ലക്നൗ: വധുവിന്‍റെ വീട്ടുകാർ സ്ത്രീധനമായി ഫോർച്യൂണർ കാർ നൽകാത്തതിനെ തുടർന്ന് വരൻ വിവാഹത്തിൽ നിന്ന് പിന്മാറി. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നടന്ന സംഭവത്തിൽ വധുവിന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, സർക്കാർ കോളജ് അധ്യാപകനായ വരനെതിരെ സ്ത്രീധന നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തു.

വിവാഹത്തിന് ഒരു മാസം മുമ്പ് വധുവിന്റെ കുടുംബത്തോട് സ്ത്രീധനമായി ഇയാൾ ഫോർച്യൂണർ ആവശ്യപ്പെട്ടിരുന്നു എന്നും എന്നാൽ, കുടുംബം ഇതിന് വിസമ്മതിച്ചുവെന്നും പോലീസ് പറയുന്നു. തുടർന്ന്, വിവാഹത്തിൽ നിന്ന് പിന്മാറിയെന്നറിയിച്ച് യുവതിയുടെ ഫോണിലേക്ക് ഇയാൾ സന്ദേശമയക്കുകയായിരുന്നു.

ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനൊരുങ്ങി സെയിൽസ് ഫോഴ്സ്, കാരണം ഇതാണ്

2022 ജൂൺ 19നാണ് ഇവരുടെ വിവാഹ നിശ്ചയം നടന്നതെന്നും 2023 ജനുവരി 30ന് വിവാഹം നടത്താൻ ഇരു കുടുംബങ്ങളും തീരുമാനിച്ചു എന്നും പോലീസ് എഫ്ഐആറിൽ പറയുന്നു. തുടർന്ന് 2022 ഒക്ടോബർ 10ന് വരന് സ്തീധനമായി യുവതിയുടെ വീട്ടുകാർ വാഗൺ ആർ ബുക്ക് ചെയ്യുകയായിരുന്നു. എന്നാൽ, വരന്റെ ബന്ധു വധുവിന്റെ വീട്ടിലെത്തി വാഗൺ ആറിനു പകരം ഫോർച്യൂണർ ആവശ്യപ്പെട്ടു.

വധുവിന്റെ വീട്ടുകാർ ആവശ്യം നിരസിച്ചതിനെ തുടർന്ന് നവംബർ 23ന് കല്യാണത്തിൽ നിന്ന് പിന്മാറുന്നതായി വരൻ അറിയിക്കുകയായിരുന്നു. അധ്യാപകനും ഇയാളുടെ ബന്ധുക്കൾക്കുമെതിരെ ഐപിസി 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), സ്ത്രീധന നിയമ വകുപ്പുകൾ എന്നിവ പ്രകാരം കേസെടുത്തിട്ടുള്ളതായി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button