ചാവക്കാട്: കുന്നംകുളത്ത് യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർക്ക് കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. കുന്നംകുളം തെക്കേപ്പുറം മൂത്താട്ടുവീട്ടിൽ ഗോപിയുടെ മകൻ ഷിബുവിനെ (39) വധിക്കാൻ ശ്രമിച്ച കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.
ഒന്നാം പ്രതി കഴിയാമ്പ്രം മണ്ടുംപാൽ ഷിബുവിന് (42) വിവിധ വകുപ്പുകളിലായി 11 വർഷവും ഏഴു മാസവും കഠിന തടവും 35,000 രൂപ പിഴയുമാണ് ചാവക്കാട് അസി. സെഷൻസ് കോടതി വിധിച്ചത്. രണ്ടാം പ്രതി തെക്കേപ്പുറം തറക്കൽ വീട്ടിൽ ഷഖിലിന് (32) ആറ് വർഷവും ഒമ്പത് മാസവും കഠിന തടവും 35,000 രൂപ പിഴയും വിധിച്ചു.
Read Also : രാവിലെ ഉറക്കമുണരുമ്പോള്‍ തൊണ്ടയടഞ്ഞ് ശബ്ദം ഇടറുന്നതിന്റെ കാരണം ഇതാണ്: മനസിലാക്കാം
2016 മാർച്ച് 13-ന് പുലർച്ച ഒന്നോടെയാണ് കേസിനാസ്പദമായ സംഭവം. കുന്നംകുളം തെക്കേപ്പുറം സെന്ററിന് സമീപം വെച്ചാണ് പ്രതികൾ ഇവരെ വാഹനം തടഞ്ഞ് ആക്രമിച്ചത്. ടിപ്പർ ലോറി ഡ്രൈവറായ പ്രതി ഷിബു അനധികൃതമായി മണ്ണ് കടത്തിക്കൊണ്ടുപോകുന്നത് ചോദ്യം ചെയ്തതിലെ വിരോധമാണ് ആക്രമണത്തിന് കാരണം.
പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ ജില്ല പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. രജിത്കുമാർ ഹാജരായി.
Post Your Comments