KozhikodeKeralaNattuvarthaLatest NewsNews

സിനിമകളിൽ അറബിയെ തീവ്രവാദ ഭാഷയായി ചിത്രീകരിക്കാൻ ശ്രമം: സർക്കാർ നഖശിഖാന്തം എതിർക്കുമെന്ന് മുഹമ്മദ് റിയാസ്

അറബി ഭാഷയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സംരക്ഷിക്കുന്ന സര്‍ക്കാരാണിത്

കോഴിക്കോട്: ചില സിനിമകൾ അറബി ഭാഷയെ തീവ്രവാദ ഭാഷയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നതായും അത്തരം നീക്കങ്ങളെ നഖശിഖാന്തം എതിർക്കുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്നും വ്യക്തമാക്കി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോട് അനുബന്ധിച്ച് കോഴിക്കോട് ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ഭാഷാ സെമിനാറില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെ ഏക ഭാഷയിലേക്ക് പരിമിതപ്പെടുത്താനുള്ള ശ്രമം നടക്കുന്നു എന്നും എല്ലാ ഭാഷകളേയും ഒരു പോലെ ബഹുമാനിക്കാനും പ്രചരിപ്പിക്കാനും പഠിപ്പിക്കാനുമുള്ള അവസരം സൃഷ്ടിക്കുക എന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും റിയാസ് പറഞ്ഞു. നാനാത്വത്തില്‍ ഏകത്വവും മതേതരത്വവും സംരക്ഷിക്കുമെന്നും ഇന്ത്യയിലെ എല്ലാ ഭാഷയും സംരക്ഷിക്കുക എന്ന ഉത്തരവാദിത്തം സര്‍ക്കാര്‍ നിറവേറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നയനയുടെ മരണത്തില്‍ ദുരൂഹത മുന്‍വാതില്‍ അടച്ചിരുന്നുവെങ്കിലും ബാല്‍ക്കണി വാതില്‍ വഴി ഒരാള്‍ക്ക് രക്ഷപ്പെടാനുള്ള സാദ്ധ്യത
‘അറബി ഭാഷയെയും നാനാത്വത്തില്‍ ഏകത്വത്തേയും കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സംരക്ഷിക്കുന്ന സര്‍ക്കാരാണിത്. അറബി ഭാഷ പ്രചരിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ ശ്രമിച്ചു വരുന്നു. അറബി ഭാഷയെ തീവ്രവാദത്തിന് വേണ്ടി, തീവ്രവാദത്തിന്റെ വക്താക്കള്‍ ഉപയോഗിക്കുന്ന ഭാഷയായി ചിത്രീകരിക്കാന്‍ ചില സിനിമകൾ ശ്രമിക്കുന്നുണ്ട്. അത്തരം തെറ്റായ പ്രവണതകളെ നഖശിഖാന്തം എതിര്‍ക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്. അറബി ഭാഷയ്ക്ക് മറ്റെല്ലാ ഭാഷകള്‍ക്കും കൊടുക്കുന്നതു പോലുള്ള പ്രാധാന്യം കൊടുത്ത് അതിനെ സംരക്ഷിക്കാന്‍ പ്രത്യേകം ഇടപെടും,’ മുഹമ്മദ് റിയാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button