KottayamNattuvarthaLatest NewsKeralaNews

അയൽവാസിയ്ക്ക് നേരെ ആക്രമണം : യുവാവ് പിടിയിൽ

വാഴൂർ ഈസ്റ്റ് ശ്രീവിശാഖ് വീട്ടിൽ ടി.ആർ. ശരത് കുമാറിനെയാണ് (31) മണിമല പൊലീസ് അറസ്റ്റ് ചെയ്തത്

മണിമല: അയൽവാസിയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വാഴൂർ ഈസ്റ്റ് ശ്രീവിശാഖ് വീട്ടിൽ ടി.ആർ. ശരത് കുമാറിനെയാണ് (31) മണിമല പൊലീസ് അറസ്റ്റ് ചെയ്തത്.

Read Also : കോർപ്പറേറ്റ് മേഖലയെ ശക്തിപ്പെടുത്തൽ: യുഎഇയിൽ പുതിയ കുടുംബ ബിസിനസ് നിയമം ഈ ആഴ്ച പ്രാബല്യത്തിൽ വരും

കഴിഞ്ഞദിവസം ആണ് കേസിനാസ്പദമായ സംഭവം. അയൽവാസിയായ വാഴൂർ ചെങ്കല്ലേപള്ളി ഭാഗത്തുള്ള കുര്യൻ ജോയ് എന്നയാളെയാണ് ഇയാൾ ആക്രമിച്ചത്. ശരത്തിന്റെ വീടി‍ന്റെ മതിൽ റോഡിലേക്ക് ഇറങ്ങിയ നിലയിൽ കോൺക്രീറ്റ് ചെയ്തതിനെതിരെ കുര്യൻ ജോയ് ചോദ്യം ചെയ്യുകയും തുടർന്ന്, ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയുമായിരുന്നു. ഇതിനിടെ ശരത് കൈവശമുണ്ടായിരുന്ന കുറുവടി കൊണ്ട് ആക്രമിക്കുകയുമായിരുന്നു.

പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button