MalappuramLatest NewsKerala

മലപ്പുറത്ത് വീട്ടിലെ അലമാരയുൾപ്പെടെ പൊളിച്ച് ആഭരണങ്ങൾ മോഷ്ടിച്ചു: പരാതി നൽകിയ ആൾ അറസ്റ്റിൽ

മലപ്പുറം: സ്വന്തം വീട്ടിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. ഭാര്യയുടെയും മക്കളുടെയും ആഭരണങ്ങൾ അടക്കം മോഷ്ടിച്ച മലപ്പുറം വാഴക്കാട് സ്വദേശി വാവൂർ കരിമ്പിൽ പിലാശേരി അബ്ദുൽ റാഷിദാണ് അറസ്റ്റിലായത്. നാലു ദിവസം മുൻപായിരുന്നു അബ്ദുൽ റാഷിദും സഹോദരൻ ഇബ്രാഹിമും വീട്ടിൽ മോഷണം നടന്നതായി പൊലീസില്‍ പരാതി നൽകിയത്.

തുടർന്ന് പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. അലമാരയടക്കം പൊളിച്ചായിരുന്നു മോഷണം നടത്തിയിരുന്നത്. വാഴക്കാട് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അബ്ദുൽ റാഷിദ് തന്നെയാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയത്.

ഭാര്യയുടേയും സഹോദരൻ ഇബ്രാഹീമിന്റെ ഭാര്യയുടെയും കുട്ടികളുടെയും സ്വർണാഭരണങ്ങൾ വരെ റാഷിദ് മോഷ്ടിച്ചിരുന്നു. തുടർന്ന് നടന്ന അന്വേഷണഞിൽ എടവണ്ണപ്പാറയിലെ സ്വകാര്യ സ്ഥാപനത്തിൽ പണയം വച്ച സ്വർണം കണ്ടെടുത്തു. ഇബ്രാഹീമിൻ്റെ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തിരുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button