കൊച്ചി: പൃഥ്വിരാജ് സുകുമാരനും ബേസിൽ ജോസഫും ഒരുമിക്കുന്ന ‘ഗുരുവായൂരമ്പല നടയിൽ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. ദീപു പ്രദീപാണ് ചിത്രത്തിന്റെ രചന.
പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ഒരു വർഷം മുമ്പേ കേട്ട കഥയാണെന്നും ഓർക്കുമ്പോൾത്തന്നെ ചിരിവരുന്ന കഥയാണ് ചിത്രത്തിന്റേതെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചു.
പുതുവർഷാഘോഷം: രണ്ട് ഗിന്നസ് റെക്കോർഡ് നേട്ടങ്ങൾ കൈവരിച്ച് റാസൽഖൈമ
ബേസിൽ ജോസഫും ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. ജയ ജയ ജയ ജയഹേക്ക് ശേഷം വിപിൻ ദാസിനും കുഞ്ഞിരാമായണത്തിനും ഗോദയ്ക്കും ശേഷം ഇ ഫോർ എന്റർടെയ്ൻമെന്റ്സിനുമൊപ്പം ഒരുമിക്കാനായതിൽ സന്തോഷമുണ്ടെന്ന് ബേസിൽ ഫേസ്ബുക്കിൽ കുറിച്ചു.
Post Your Comments