UAELatest NewsNewsInternationalGulf

യുഎഇയിലെ ഇൻഷുറൻസ് നിബന്ധന പ്രാബല്യത്തിൽ വന്നു

അബുദാബി: യുഎഇയിൽ നിർബന്ധിത തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു. ജോലി നഷ്ടപ്പെട്ടാൽ 3 മാസത്തേക്ക് വേതനം ലഭ്യമാകുന്ന പദ്ധതിയാണിത്. സ്വദേശികൾക്കും വിദേശികൾക്കും ഈ പദ്ധതി നിർബന്ധമാണ്. ജോലിയില്ലാത്ത കാലയളവിൽ മാന്യമായി ജീവിക്കാൻ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്.

Read Also: ഇനിമുതൽ സ്പോൺസർഷിപ്പില്ലാതെ പാക് ഹിന്ദുക്കൾക്ക് ഇന്ത്യയിലേക്ക് വരാം : സുപ്രധാന തീരുമാനവുമായി കേന്ദ്രം

ജീവനക്കാരന്റെ സൗകര്യം അനുസരിച്ചു മാസത്തിലോ 3, 6, 9, 12 മാസത്തിൽ ഒരിക്കൽ ഒന്നിച്ചോ പ്രീമിയം തുക അടക്കാനുള്ള അവസരമാണുള്ളത്. പ്രതിമാസ ശമ്പളം 16,000 ദിർഹത്തിൽ താഴെയുള്ളവർ 5 ദിർഹവും അതിൽ കൂടുതൽ ഉള്ളവർ 10 ദിർഹവുമാണ് മാസത്തിൽ പ്രീമിയം അടയ്ക്കേണ്ടത്.

ആദ്യ പദ്ധതിയിൽ ചേർന്നവർക്കു ജോലി നഷ്ടപ്പെട്ടാൽ മാസത്തിൽ 10,000 ദിർഹത്തിൽ കൂടാത്ത തുകയും, രണ്ടാമത്തെ വിഭാഗത്തിൽ ഉള്ളവർക്ക് 20,000 ദിർഹത്തിൽ കൂടാത്ത തുകയും ലഭിക്കുന്നതാണ്. പദ്ധതിയുടെ ഭാഗമായുള്ളവർക്ക് ജോലി നഷ്ടപ്പെട്ടാൽ നഷ്ടപരിഹാരത്തിന് 30 ദിവസത്തിനകം അപേക്ഷ സമർപ്പിക്കണം. 2 ആഴ്ചയ്ക്കകം നഷ്ടപരിഹാരം ലഭിക്കും. നഷ്ടപരിഹാരം ലഭിക്കാൻ തുടർച്ചയായി 12 മാസമെങ്കിലും ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരിക്കണമെന്നാണ് നിബന്ധന. സ്വന്തം കാരണത്താലല്ലാതെ പിരിച്ചുവിടപ്പെട്ടവർക്കാണ് ആനുകൂല്യം ലഭിക്കുക. അതേസമയം, അച്ചടക്ക നടപടിയുടെ പേരിൽ പുറത്താക്കിയവർക്കും രാജിവച്ചവർക്കും ആനുകൂല്യം ലഭിക്കില്ലെന്നും അധികൃതർ അറിയിച്ചു.

Read Also: സംശുദ്ധ ഊർജോത്പാദനം വർദ്ധിപ്പിച്ച് ദുബായ്: മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്കിന്റെ ഉൽപാദന ശേഷി ഉയർത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button