കൊട്ടിയം: ദേശീയപാതയിൽ ഗ്യാസ് സിലിണ്ടർ കയറ്റി പോവുകയായിരുന്ന ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരിൽ ഒരാൾ മരിച്ചു. മുഖത്തല കിഴവൂർ വിശാഖ് ഭവനിൽ ശിവൻപിള്ളയുടെയും ബിജിയുടെയും മകൻ വൈശാഖ് (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നയാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇയാളൊടൊപ്പമുണ്ടായിരുന്ന സുഹൃത്ത് പഴയാറ്റിൻകുഴി സ്വദേശി മുഹമ്മദ് ഷായെ പരിക്കുകളോടെ മേവറത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also : ഈ ഒരൊറ്റ ശീലം മൂലം നമുക്ക് ബാധിക്കുന്നത് പതിനഞ്ചിലേറെ തരത്തിലുള്ള ക്യാൻസർ
ഇന്നലെ പുലർച്ചെ രണ്ടോടെ തട്ടാമല ജംഗ്ഷനടുത്തായിരുന്നു അപകടം നടന്നത്. കൊട്ടിയം കണ്ണനല്ലൂർ റോഡിലുള്ള പെട്രോൾ പമ്പിലെ ജീവനക്കാരനായ വൈശാഖ് സുഹൃത്തിനെ വീട്ടിൽ കൊണ്ടാക്കാനായി പോകുമ്പോഴായിരുന്നു അപകടം.
ഇരവിപുരം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം ഇന്നു രാവിലെ പത്തിന് വീട്ടുവളപ്പിൽ നടക്കും. സഹോദരൻ വിശാഖ്.
Post Your Comments