
തൊടുപുഴ: ഇടുക്കി വണ്ണപ്പുറത്തിന് സമീപം വിനോദ സഞ്ചാര കേന്ദ്രമായ കോട്ടപ്പാറയിൽ യുവാവിനെ കൊക്കയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പോത്താനിക്കാട് സ്വദേശി ജീമോൻ കല്ലുങ്കലിനെ (35) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കോട്ടപ്പാറയിലെ സൂര്യോദയം കാണാനെന്ന് പറഞ്ഞാണ് ജീമോൻ ശനിയാഴ്ച രാവിലെ അഞ്ചരക്ക് ബൈക്കുമായി വീട്ടിൽ നിന്നിറങ്ങിയത്. ഉച്ച കഴിഞ്ഞിട്ടും തിരികെ എത്തിയില്ല. ഫോൺ വിളിച്ചിട്ട് എടുക്കാതിരിക്കുകയും ചെയ്തതോടെ വീട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
Read Also : മുനിയറയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം : നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
യുവാവിന് വേണ്ടി പൊലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന്, ഡ്രോൺ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ ആണ് യുവാവിനെ പറയിടുക്കിൽ കണ്ടെത്തിയത്. വടം ഉപയോഗിച്ച് രക്ഷാപ്രവർത്തകർ ഏറെ നേരം നടത്തിയ പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്.
ഭാര്യ ബിന്ദി ജോണ്‍ മുള്ളരിങ്ങാട് പുത്തുമടത്തിൽ കുടുംബാംഗം. മകൻ ഓസ്റ്റീൻ.
Post Your Comments