അബുദാബി: പുതുവർഷസന്ദേശം പങ്കുവെച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ലോകജനതയ്ക്കും യുഎഇയിൽ ഉള്ളവർക്കും സമാധാനവും സന്തോഷവും നൽകുന്ന പുതുവർഷമായിരിക്കണമെന്നാണ് തന്റെ പ്രാർത്ഥനയെന്ന് അദ്ദേഹം പറഞ്ഞു.
Read Also: പുതുവത്സര രാത്രിയിൽ മദ്യശാലകളുടെ പ്രവർത്തന സമയം നീട്ടിയെന്ന പ്രചാരണം: വിശദീകരണവുമായി എക്സൈസ്
തിളക്കമേറിയ ഭാവിയാണ് മുന്നോട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു രാഷ്ട്രമെന്ന നിലയിൽ എത്രത്തോളം ചിന്തിക്കുന്നുവെന്നും കൂടുതൽ ശോഭനമായ ഭാവി സൃഷ്ടിക്കുന്നതിനുള്ള പ്രതിബദ്ധത ഉയർത്തിക്കാട്ടുന്നുവെന്നും പുതുവർഷ സന്ദേശത്തിൽ അദ്ദേഹം അറിയിച്ചു.
അതേസമയം, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും പുതുവർഷാശംസകൾ നേർന്നു. യുഎഇയ്ക്കും ലോകത്തിലെ മറ്റ് രാജ്യങ്ങൾക്കും സന്തോഷകരവും സുരക്ഷിതവും സമൃദ്ധിയും നിറഞ്ഞ ഒരു പുതുവർഷം അദ്ദേഹം ആശംസിച്ചു. കഴിഞ്ഞ വർഷം യുഎഇ കരസ്ഥമാക്കിയ നേട്ടങ്ങൾ അദ്ദേഹം ഉയർത്തിക്കാട്ടുകയും ചെയ്തു. കോവിഡ് വൈറസ് എന്ന മഹാമാരിയെ രാജ്യം എങ്ങനെയാണ് നേരിട്ടതെന്ന് ഉൾപ്പെടെ വിശദമാക്കുന്ന ഒരു വീഡിയോ അദ്ദേഹം പങ്കുവെയ്ക്കുകയും ചെയ്തു.
Post Your Comments