തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച് പരാമര്‍ശം നടത്തിയതിന് മന്ത്രി സ്ഥാനത്ത് നിന്നും രാജിവച്ച് ഒഴിയേണ്ടി വന്ന സജി ചെറിയാന്‍ വീണ്ടും മന്ത്രിയാകുന്നതുമായി ബന്ധപ്പെട്ട അഡ്വ. ജയശങ്കറുടെ കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഇത് മൂന്നരക്കോടി മലയാളികള്‍ക്കുളള മുഖ്യമന്ത്രി പിണറായി വിജയന്റെ പുതുവര്‍ഷ സമ്മാനമാണെന്നാണ് അഡ്വക്കേറ്റ് എ. ജയശങ്കറിന്റെ പരിഹാസം.
Read Also: കേന്ദ്രസർക്കാർ തനിക്കെതിരെ കാരണമില്ലാതെ കേസുണ്ടാക്കാൻ ശ്രമിക്കുന്നു: രാഹുൽ ഗാന്ധി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…
മൂന്നരക്കോടി മലയാളികള്‍ക്കുളള പുതുവര്‍ഷ സമ്മാനം, ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം..
ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷകനായി സഖാവ് സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്. വകുപ്പ് സാംസ്‌കാരികവും ഫിഷറീസും തന്നെ. ഇതായിരുന്നു രാഷ്ട്രീയ നിരീക്ഷകനായ ജയശങ്കറിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്.
അതേസമയം അടുത്ത ബുധനാഴ്ച സജി ചെറിയാന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ആയിരുന്നു സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ തീരുമാനിച്ചത്. 2022 ജൂലൈയിലായിരുന്നു സജി ചെറിയാന്‍ രാജിവച്ചത്. മന്ത്രിയായിരിക്കെ അദ്ദേഹം നടത്തിയ ഭരണഘടനാവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്നായിരുന്നു രാജി.
Post Your Comments