Latest NewsNewsIndiaNews

പശ്ചിമ ബംഗാളിന് വന്ദേ ഭാരത് എക്സ്പ്രസും മെട്രോയും സമര്‍പ്പിച്ച് നരേന്ദ്ര മോദി

അമ്മയോടുള്ള തന്റെ കടമ നിര്‍വഹിച്ചുകൊണ്ട് രാജ്യത്തിന് പരമപ്രാധാന്യം നല്‍കുന്ന തെങ്ങനെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തെളിയിച്ചുവെന്ന് കേന്ദ്ര മന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വിറ്ററില്‍ കുറിച്ചു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രധാന സേവകനാണ് താനെന്ന് വീണ്ടും തെളിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമ്മ ഹീരാബെന്നിന്റെ ദേഹവിയോഗത്തെ തുടര്‍ന്നുള്ള ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടയിലും പ്രധാനമന്ത്രി വികസന കാര്യത്തില്‍ നിന്നും വിട്ടുനിന്നില്ല.

Read Also: വെള്ളിമൂങ്ങയ്ക്ക് ശേഷമാണ് ബിജു മേനോന് കൂടുതല്‍ മുഴുനീള നായക വേഷങ്ങള്‍ കിട്ടിയത്: ജിബു ജേക്കബ്

ഇന്ന് രാവിലെ അമ്മയുടെ ഭൗതിക ദേഹം ചിതയിലേക്ക് എടുത്ത ശേഷം അതിവേഗമാണ് പ്രധാനമന്ത്രി ഔദ്യോഗിക ചടങ്ങിലേയ്ക്ക് കടന്നത്. ഗാന്ധിനഗറിലിരുന്ന് പ്രധാനമന്ത്രി പശ്ചിമ ബംഗാളിലെ റെയില്‍വേ വികസനത്തിനാണ് പച്ചക്കൊടി കാണിച്ചത്. ബംഗാളിനായി വന്ദേ ഭാരത് എക്‌സ്പ്രസും മെട്രോയുമാണ് നല്‍കിയത്. റെയില്‍വേ വികസനത്തിന്റെ വിവിധ പദ്ധതികളും നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു.

അമ്മയോടുള്ള തന്റെ കടമ നിര്‍വഹിച്ചുകൊണ്ട് രാജ്യത്തിന് പരമപ്രാധാന്യം നല്‍കുന്ന തെങ്ങനെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തെളിയിച്ചുവെന്ന് കേന്ദ്ര മന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വിറ്ററില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button