Latest NewsNewsInternational

പാകിസ്ഥാനില്‍ യുവതിയെ സ്തനങ്ങള്‍ ഛേദിച്ചും തൊലിയുരിച്ചും പൈശാചികമായി കൊന്ന സംഭവം: പ്രതികരിച്ച് ഇന്ത്യ

സ്തനങ്ങള്‍ ഛേദിച്ച് ചര്‍മ്മം മുഴുവന്‍ ഉരിഞ്ഞെടുത്തായിരുന്നു അജ്ഞാതര്‍ യുവതിയെ കൊലപ്പെടുത്തിയത്, മൃതദേഹത്തില്‍ നിന്ന് തല വേര്‍പ്പെട്ട നിലയിലായിരുന്നു

ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ യുവതിയെ അതിക്രൂരവും പൈശാചികവുമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഇന്ത്യ. ദയ ഭേല്‍ എന്ന നാല്‍പതുകാരിയാണ് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ വച്ച് കഴിഞ്ഞ ദിവസം അതിക്രൂരമായി കൊല്ലപ്പെട്ടത്.

Read Also: അപകടമൊഴിയാതെ താമരശ്ശേരി ചുരം; അഞ്ചാം വളവിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു

ഇതു സംബന്ധിച്ച മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ കാണാനിടയായി. കേസിനെക്കുറിച്ച് വ്യക്തമായ വിവരം ലഭ്യമല്ല. ന്യൂനപക്ഷത്തിന്റെ സുരക്ഷയും ക്ഷേമവും സംരക്ഷിക്കണമെന്ന് പാകിസ്ഥാനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുള്ളതാണ്. വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ച്ചി പറഞ്ഞു.

 

സ്തനങ്ങള്‍ ഛേദിച്ച് ചര്‍മ്മം മുഴുവന്‍ ഉരിഞ്ഞെടുത്തായിരുന്നു അജ്ഞാതര്‍ യുവതിയെ കൊലപ്പെടുത്തിയത്. മൃതദേഹത്തില്‍ നിന്ന് തല വേര്‍പ്പെട്ട നിലയിലായിരുന്നു. യുവതിയെ ബലാത്സംഗം ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. വീടിന് സമീപത്തെ കൃഷിയിടത്തില്‍ നിന്നായിരുന്നു മൃതദേഹം ലഭിച്ചത്. സിന്ധ് പ്രവിശ്യയിലെ സിഞ്ചോരോ ടൗണിലായിരുന്നു സംഭവം. യുവതിക്ക് നാല് മക്കളാണുള്ളത്. കൊലപാതകത്തിന് കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അക്രമികളെ കണ്ടെത്താനും പോലീസിന് കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button