എല്ലാവരുടെയും ശരീരത്ത് പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ ശരീരത്തിന് എണ്ണമയം ആവശ്യമാണ്. എന്നാല്‍, അത് അമിതമാകരുതെന്ന് മാത്രം. ചൂടുകാലത്ത് ശരീരത്ത് എണ്ണമയമില്ലെങ്കില്‍ നമ്മുടെ ശരീരം ചൂടേറ്റ് പൊട്ടിപ്പൊളിയുവാന്‍ തുടങ്ങും. കുഞ്ഞുങ്ങള്‍ക്കാണ് ഈ പ്രശ്‌നം പ്രധാനമായും നേരിടുന്നത്. ഇതിന് പരിഹാരമാണ് കുഞ്ഞുങ്ങളുടെ ദേഹത്ത് എണ്ണ തേക്കുന്നത്.
Read Also : കോളേജ് ടോയ്‌ലറ്റില്‍ നിന്നും സഹപാഠിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി: മൂന്ന് പെൺകുട്ടികൾക്ക് സസ്‌പെൻഷൻ
കുഞ്ഞുങ്ങള്‍ക്കു ശുദ്ധമായ നാടന്‍ വെളിച്ചെണ്ണ ചേര്‍ത്ത് ചോറു കൊടുക്കാം. ശരീരത്തിന് എണ്ണ അവശ്യമാണ്. മറ്റുളള എല്ലാ പോഷകങ്ങളെയും പോലെ എണ്ണയ്ക്കും ശാരീരികപ്രവര്‍ത്തനങ്ങളില്‍ സുപ്രധാന പങ്കുണ്ട്. ഫാറ്റ് സോലുബിള്‍ വിറ്റാമിന്‍സ് (കൊഴുപ്പില്‍ (ഫാറ്റില്‍) മാത്രം അലിയുന്ന വിറ്റാമിനുകള്‍) നേരിട്ട് ആഗിരണം ചെയ്യണമെങ്കില്‍ ഫാറ്റിന്റെ സാന്നിധ്യം അത്യന്താപേക്ഷിതമാണ്.
മീഡിയം ചെയിന്‍ ട്രൈഗ്ലിസറൈഡ്‌സ്(എംസിടി) ആണ് വെളിച്ചെണ്ണയിലുളളത്. അതു വളരെ വേഗം ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. വളരെപ്പെട്ടെന്ന് ദഹിക്കും. പെട്ടെന്നു തൂക്കം കൂട്ടും. തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് എണ്ണ അത്യന്താപേക്ഷിതം ആണ്. തലച്ചോറിലെ കോശങ്ങളുടെ ആരോഗ്യപൂര്‍ണമായ പ്രവര്‍ത്തനത്തിനും എണ്ണ ആവശ്യമാണ്.
Post Your Comments