
തിരുവല്ല: തിരുവല്ലയില്‍ കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിന് നേരെ ക്വട്ടേഷൻ സംഘത്തിൻ്റെ ആക്രമണം. കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി സഞ്ജുവിന് നേരെയാണ് ആക്രമണം ഉണ്ടായത്.
ചെങ്ങന്നൂർ പ്രാവിൻകൂട് ജംഗ്ഷന് സമീപത്തെ പെട്രോൾ പമ്പിനടുത്ത് വെച്ച് ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം.
മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘം ആക്രമണം നടത്തുകയായിരുന്നു. പരിക്കേറ്റ സഞ്ജു ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
Post Your Comments