ഇൻഡോർ: സസ്യഭുക്ക് ആയ യുവാവിന് മാംസാഹാരം വിളമ്പിയെന്ന ആരോപണത്തെ തുടർന്ന് ഇൻഡോറിലെ റസ്റ്റോറന്റ് ഉടമയ്‌ക്കെതിരെ മധ്യപ്രദേശ് പോലീസ് കേസെടുത്തു. ആകാശ് ദുബെ എന്ന യുവാവാണ് ഹോട്ടൽ മുതലാളിക്കെതിരെ പരാതി നൽകിയത്. വിജയ് നഗർ ഏരിയയിലെ ഹോട്ടലിൽ നിന്നാണ് ആകാശിന് താൻ ഓർഡർ ചെയ്ത വെജ് ബിരിയാണിയിൽ നിന്നും എല്ലിൻ കഷ്ണം കിട്ടിയത്.
റസ്റ്റോറന്റിൽ കയറിയ ആകാശ് താൻ സസ്യഭുക്ക് ആണെന്നും, വെജ് ബിരിയാണി മതിയെന്നും ഹോട്ടൽ ജീവനക്കാരോട് പ്രത്യേകം പറഞ്ഞിരുന്നു. എന്നാൽ, കൊണ്ടുവന്ന ഭക്ഷണത്തിൽ നിന്നും എല്ല് കിട്ടിയതോടെ ആകാശിന്റെ ക്ഷമ നശിച്ചു. റസ്റ്റോറന്റ് മാനേജരോടും സ്റ്റാഫിനോടും അദ്ദേഹം പരാതിപ്പെട്ടു, തുടർന്ന് അവർ അദ്ദേഹത്തോട് ക്ഷമാപണം നടത്തി. തുടർന്ന് ആകാശ് വിജയ് നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
‘വിജയ് നഗർ പോലീസ് റസ്റ്റോറന്റ് മാനേജർ സ്വപ്നിൽ ഗുജറാത്തിക്കെതിരെ സെക്ഷൻ 298 പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ വിഷയം അന്വേഷിക്കുകയാണ്, അതിനുശേഷം തുടർനടപടികൾ സ്വീകരിക്കും’, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സമ്പത്ത് ഉപാധ്യായ എഎൻഐയോട് പറഞ്ഞു.
Post Your Comments