
ഇടുക്കി: സിപിഎം നേതാവും എംഎല്‍എയുമായ എംഎം മണിയുടെ വാഹനം തടഞ്ഞ് നിര്‍ത്തി അസഭ്യം വിളിച്ചതായി പരാതി. കുഞ്ചിത്തണ്ണി സ്വദേശി മാട്ടയില്‍ അരുണ്‍ ആണ് എംഎം മണിയെ അസഭ്യം വിളിച്ചത്. എംഎൽഎയുടെ വാഹനം കുഞ്ചിത്തണ്ണിയില്‍ നിന്നും രാജാക്കാടിന് വരുന്ന സമയത്തായിരുന്നു സംഭവം നടന്നത്.
എംഎം മണിയുടെ വാഹനം അരുണിന്റെ വാഹനത്തെ മറികടന്ന് പോയത് ഇയാളെ പ്രകോപിപ്പിക്കുകയായിരുന്നു. പിന്നാലെയെത്തിയ അരുണ്‍ തന്റെ ജീപ്പ് എംഎം മണിയുടെ വാഹനത്തിന് കുറുകെ നിര്‍ത്തിയ ശേഷം അസഭ്യം വിളിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എംഎല്‍എയുടെ ഗണ്‍മാൻ നൽകിയ പരാതിയില്‍ രാജാക്കാട് പോലീസ് കേസ് എടുത്തു.
Post Your Comments