KeralaLatest NewsNews

പുല്‍പ്പള്ളിയിലിറങ്ങിയ കരടിയെ തുരത്താനാവാതെ വനം വകുപ്പ്, പൊറുതി മുട്ടി വയനാട്ടുകാര്‍

സുല്‍ത്താന്‍ബത്തേരി: പുല്‍പ്പള്ളി അമ്പത്താറിലെ കൃഷിയിടങ്ങളിലെത്തിയ കരടിയെ ഇനിയും വനത്തിലേക്ക് തുരത്താനാവാതെ വനം വകുപ്പ്. ഒരാഴ്ചയോളമായി കരടിയെ പ്രദേശത്തെ വിവിധ തോട്ടങ്ങളിലും പ്രദേശവാസികള്‍ കാണുന്നുണ്ട്.

വെള്ളിയാഴ്ച രാവിലെ കരടിയുടെ കാല്‍പ്പാടുകളും കാഷ്ടവും നടപ്പാതയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥരും വാച്ചര്‍മാരും എത്തി സമീപത്തെ തോട്ടത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കരടിയെ കണ്ടെത്താനായില്ല. കടുവയുടെ ആക്രമണങ്ങള്‍ക്ക് പുറമേ കരടി കൂടി നാട്ടിലിറങ്ങിയതോടെ വന്യമൃഗ ആക്രമണ പേടിയില്‍ പൊറുതി മുട്ടിയിരിക്കുകയാണ് വയനാട്ടുകാര്‍.

രണ്ട് ദിവസം മുമ്പ് കാപ്പിത്തോട്ടത്തില്‍ എത്തിയ യുവാവ് കരടിയുടെ ആക്രമണത്തില്‍നിന്ന് കഷ്ടിച്ച് ആണ് രക്ഷപ്പെട്ടത്. സമീപത്തെ വനത്തില്‍ നിന്നാണ് കരടി പ്രദേശത്തേക്കെത്തുന്നത്. കരടിയെ പിടികൂടണമെന്നാവശ്യപ്പെട്ട് എം.എല്‍.എയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ യോഗം ചേര്‍ന്നിരുന്നു.

യോഗത്തിന് ശേഷം വനത്തിലേക്ക് തുരത്താനുള്ള നടപടിയാണ് വനംവകുപ്പ് സ്വീകരിച്ച് വരുന്നത്. എന്നാല്‍ കൂട് സ്ഥാപിച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കരടി ജനവാസ കേന്ദ്രത്തില്‍ തന്നെ തങ്ങിയതോടെ ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ പ്രദേശത്ത് രാവും പകലും പട്രോളിങ് നടത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button