മുത്തങ്ങ: വയനാട് മുത്തങ്ങയിലെ ജനവാസ കേന്ദ്രത്തിൽ ഒരു കരടി കുഞ്ഞ് എത്തിയത് കൗതുകമായി. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മുത്തങ്ങ മന്മഥമൂലയിൽ കരടിക്കുഞ്ഞ് എത്തിയത്. നാട്ടുകാരുടെ വിവരത്തെ തുടർന്ന് വനം വകുപ്പ് കരടിയെ ചാക്കുകൊണ്ട് പൊതിഞ്ഞ് പിടികൂടി പൊൻകുഴി സെക്ഷൻ ഓഫീസിലേക്ക് മാറ്റി.
മൂന്ന് മാസം പ്രായം വരുന്നന്നതാണ് കുഞ്ഞെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്. ഇതിനെ നിരീക്ഷണത്തിൽ വച്ച ശേഷം ഇന്ന് തന്നെ വനത്തിലേക്ക് തുറന്നു വിടുമെന്ന് വനം വകുപ്പ് വിശദമാക്കിയത്.
അതേ സമയം കുട്ടിക്കരടിയുമായി മുത്തങ്ങയിൽ ഏറെ ദുരം നടന്നാണ് വനംകുപ്പ് ജീവനക്കാർ വാഹന സൗകര്യമുള്ള സ്ഥലത്തേക്ക് എത്തിയത്.
Post Your Comments