ന്യൂഡൽഹി: രാജ്യത്തെ യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് വഴിതിരിച്ചുവിടാൻ ബിജെപി സർക്കാർ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ വിദ്വേഷം പടർത്തുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇത് പ്രധാനമന്ത്രി മോദിയുടേതല്ല, അംബാനിയുടെയും അദാനിയുടെയും സർക്കാരാണെന്നും രാഹുൽ പറഞ്ഞു. തനിക്ക് തണുക്കുന്നില്ലേയെന്ന് ചോദിക്കുന്നവർ എന്തുകൊണ്ട് കർഷകരോടും തൊഴിലാളികളോടും ഈ ചോദ്യം ചോദിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.
ഭാരത് ജോഡോ യാത്രയ്ക്കിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുകയായിരുന്നു രാഹുൽ ഗാന്ധി. ‘ഒരു ടീ ഷർട്ടുമിട്ട് യാത്ര ചെയുന്ന എന്നോട് നിങ്ങൾ തണുക്കുന്നില്ലേയെന്ന് ചോദിക്കുന്നു. പക്ഷെ ഈ ചോദ്യം ആരും ഒരു കർഷകനോടോ പാവം കുട്ടികളോടോ ചോദിക്കില്ല.2800 കിലോമീറ്റർ നടക്കുന്നത് ഒരു വലിയ കാര്യമല്ല. അതിലും കൂടുതൽ ഈ രാജ്യത്തെ കർഷകരും തൊഴിലാളികളും നടക്കുന്നു’; രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്നലെയാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡൽഹിയിലേക്ക് പ്രവേശിച്ചത്. യാത്രയ്ക്ക് പിന്തുണയുമായി രാഹുലിനൊപ്പം കമലഹാസനും ഉണ്ടയായിരുന്നു.ഇരുവരും ഒന്നിച്ച് വേദി പങ്കിടുകയും ചെയ്തിരുന്നു. നടനും രാഷ്ട്രീയക്കാരനുമായ കമൽഹാസനും രാഹുലിനൊപ്പം പങ്കുചേർന്നു. ആളുകൾ പരസ്പരം സഹായിക്കുന്ന “യഥാർത്ഥ ഹിന്ദുസ്ഥാൻ” പ്രദർശിപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് ഗാന്ധി പറഞ്ഞു.
Post Your Comments