Latest NewsKeralaNews

ബ്യൂട്ടി പാർലറിൽ പോകുന്നതിനും മേക്കപ്പ് സാധനങ്ങൾ വാങ്ങാനും ഭർത്താവ് പണം നൽകുന്നില്ല: വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

അലീഗഢ്: ബ്യൂട്ടി പാർലറിൽ പോകുന്നതിന് ഭർത്താവ് പണം നൽകുന്നില്ലെന്ന് ആരോപിച്ച് വിവാഹമോചനത്തിന് അപേക്ഷ നൽകി യുവതി. ഉത്തർപ്രദേശിലെ അലീഗഢ് സ്വദേശിനിയാണ് ബ്യൂട്ടി പാർലറിൽ പോകുന്നതിനും മേക്കപ്പ് സാധനങ്ങൾ വാങ്ങാനും ഭർത്താവ് പണം നൽകുന്നില്ലെന്ന് ആരോപിച്ച് കോടതിയിൽ പരാതി നൽകിയത്. സൗന്ദര്യമില്ലാത്തതിനാൽ തന്നെ കൂടെ നിർത്താനാകില്ലെന്ന് ഭർത്താവ് പറഞ്ഞതായും യുവതി അപേക്ഷയിൽ പറയുന്നു.

2015ലാണ് ഡൽഹി സ്വദേശിയും സ്വകാര്യ കമ്പനിയിൽ ജോലിക്കാരനുമായ അമിതുമായി യുവതിയുടെ വിവാഹം കഴിഞ്ഞത്. ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകളെ തുടർന്ന് മൂന്ന് വർഷമായി ഇരുവരും വേർപിരിഞ്ഞ് താമസിച്ച് വരികയായിരുന്നു. ചെലവിനുള്ള പണമോ മേക്കപ്പ് സാധനങ്ങൾ വാങ്ങാനുള്ള പണമോ നൽകാൻ ഭർത്താവ് തയ്യാറാകുന്നില്ലെന്ന് യുവതി ആരോപിക്കുന്നു.

‘ക്രിസ്മസ് ആശംസ നേരുന്നത് ഇസ്‌ലാമിക വിരുദ്ധം, മുസ്ലിങ്ങളല്ലാത്തവരുടെ ആഘോഷങ്ങളിൽ പങ്കുചേരരുത്’; സക്കീർ നായിക്

ഭർത്താവിന്റെ അമ്മയും അച്ഛനും ചേർന്ന് ചേർന്ന് രാത്രി വീട്ടിൽ നിന്നും പുറത്താക്കിയെന്നും യുവതി പരാതിയിൽ പറയുന്നു. വിവാഹം കഴിഞ്ഞിട്ട് ഏഴ് വർഷം കഴിഞ്ഞിട്ടും യുവതിക്ക് അമ്മയാകാൻ കഴിഞ്ഞിരുന്നില്ലെന്നും ഡോക്ടറിനെ കണ്ടപ്പോൾ ഓപ്പറേഷൻ നടത്തണമെന്ന് നിർദ്ദേശിച്ചതായും യുവതി പറയുന്നു. ഇതിനായി പണം തരാൻ ഭർത്താവിനോട് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം നിരസിക്കുകയും അസഭ്യം പറയുകയും ചെയ്തതായും യുവതിയുടെ പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button