MollywoodLatest NewsCinemaNews

കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും ഓഡിഷനുകളിൽ നേരിട്ട ദുരനുഭവങ്ങളും പങ്കുവെച്ച് ശ്രുതി രജനീകാന്ത്

കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും ഓഡിഷനുകളിൽ നേരിട്ട ദുരനുഭവങ്ങളും പങ്കുവെച്ച് നടി ശ്രുതി രജനീകാന്ത്. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരയായ ചക്കപ്പഴത്തില്‍ പൈങ്കിളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായ ശ്രുതി അനൂപ് മേനോന്റെ പത്മ എന്ന സിനിമയിലും അഭിനയിച്ചു.

‘കാസ്റ്റിംഗ് കൗച്ച് അപ്രോച്ചുകള്‍ ഉണ്ടായിട്ടുണ്ട്. ഇതിലേക്ക് വരുന്നതിന് മുമ്പ്. ഇപ്പോള്‍ എനിക്കങ്ങനെ വന്നിട്ടില്ല. ചിലപ്പോള്‍ പ്രശസ്തി ഉള്ളത് കൊണ്ടും മീടൂ ആരോപണങ്ങള്‍ വരുന്നത് കൊണ്ടും ആയിരിക്കാം. പിന്നെ എന്റെ സ്വഭാവവും ആളുകള്‍ക്ക് അറിയാം. ഇപ്പോളുള്ള സ്ട്രഗിള്‍ എന്തെന്നാല്‍ ഞങ്ങളുടെ ജീവിതം വളരെ എളുപ്പമാണെന്നാണ് അവര്‍ കരുതുന്നത്’.

Read Also:- മലയാളി ദമ്പതികള്‍ മതപഠനത്തിനായി യെമനില്‍,സ്ഥിരീകരണവുമായി രഹസ്യാന്വേഷണ ഏജന്‍സികള്‍: അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറും

‘നിങ്ങള്‍ ഫൈന്‍ അല്ലേ, നിങ്ങള്‍ ഓക്കെ അല്ലേ എന്നത്. പക്ഷെ നമുക്ക് വരുന്ന പ്രഷറുകള്‍ ചില്ലറ അല്ല. ഞങ്ങളും സാധാരണ മനുഷ്യരാണ്. ദിവസേന ഓരോന്നിന് വേണ്ടി സ്ട്രഗിള്‍ ചെയ്ത് കൊണ്ടിരിക്കുന്നു. ഇത്രയും പ്രശസ്തി വന്നിട്ട് പോലും സിനിമകളിലേക്ക് വരാന്‍ ഞാന്‍ സ്ട്രഗിള്‍ ചെയ്യുകയാണ്. ഞാന്‍ ഒരു നായികാ മെറ്റീരിയില്‍ ആണെന്ന് എനിക്ക് തോന്നിയിട്ടേ ഇല്ല’ ശ്രുതി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button