കാസര്‍ഗോഡ്: വിദേശത്ത് നിന്നും ദമ്പതികളെയും മക്കളെയും കാണാതായ സംഭവത്തില്‍ കേസ് അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറും. കുടുംബം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നുവെന്ന സൂചനയെ തുടര്‍ന്നാണ് അന്വേഷണം കേന്ദ്ര ഏജന്‍സിയ്ക്ക് വിടുന്നത്. ഉദിനൂര്‍ സ്വദേശികളായ മുഹമ്മദ് ഷബീര്‍, ഭാര്യ റിസ്വാന ഇവരുടെ നാല് മക്കള്‍ എന്നിവരെയാണ് ദുബായില്‍ നിന്നും കാണാതായത്.
മതപഠനത്തിനായി ഇവര്‍ യെമനില്‍ എത്തിയതായാണ് സ്ഥിരീകരണം. നിലവില്‍ യെമനിലേക്ക് പോകുന്നതിന് ഇന്ത്യക്കാര്‍ക്ക് വിലക്കുണ്ട്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ഇവര്‍ യെമനില്‍ എത്തിയത് എന്നതുള്‍പ്പെടെ ദുരൂഹമാണ്. ഈ സാഹചര്യത്തിലാണ് കേസ് അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറുന്നത്. ഇതിന് പുറമേ യെമനില്‍ എത്തിയ ശേഷം ഇവര്‍ ആരെല്ലാമായി ബന്ധപ്പെട്ടു, ഇവരുടെ യഥാര്‍ത്ഥ ഉദ്ദേശ്യം എന്താണ് തുടങ്ങിയ കാര്യങ്ങളും എന്‍ഐഎ അന്വേഷണ വിധേയമാക്കും.
കുടുംബത്തിന് പുറമേ പടന്ന സ്വദേശികളായ രണ്ട് യുവാക്കളും യെമനില്‍ എത്തിയതായി വിവരമുണ്ട്. ഇവരെക്കുറിച്ചും എന്‍ഐഎ അന്വേഷിക്കും. യെമനില്‍ മതപഠനത്തിന് എത്തിയെന്ന വിവരം ലഭിച്ചതിന് പിന്നാലെ ഇവരുടെയെല്ലാം ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറുന്നത്.
Post Your Comments