ചെന്നൈ: തമിഴ് ഇന്ഡസ്ട്രിയെ ഞെട്ടിച്ച് നടൻ കാതൽ സുഗുമാർ. കാസ്റ്റിങ് കൗച്ചിനെ കുറിച്ചാണ് സുഗുമാർ വെളിപ്പെടുത്തിയത്. തമിഴ് സിനിമയില്‍ നടിമാരോട് അഡ്ജസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടാറുണ്ടെന്ന താരത്തിന്റെ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് ആരാധകർ. കാതൽ എന്ന തമിഴ് സിനിമയിൽ സഹനടനായി വന്ന് പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ കാതൽ സുഗുമാറാണ് ഇത്തരം ഒരു വെളിപ്പെടുത്തല്‍ നടത്തിയത്. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുഗുമാര്‍.
നായിക കഥാപാത്രങ്ങൾ തേടിയെത്തുന്ന നടിമാരാണ് സിനിമയിൽ ഏറ്റവും കൂടുതൽ വിഷമം നേരിടുന്നത് എന്ന് സുഗുമാർ പറയുന്നു. ഹീറോയിൻസിനോട് അവരുടെ കഥ ചോദിച്ചാൽ അത് കേൾക്കുമ്പോൾ നമുക്ക് സങ്കടം തോന്നും. അതേസമയം ചില നടിമാർ തങ്ങളുടെ നിലപാടില്‍ ഉറച്ച് നിന്ന് ചിത്രങ്ങള്‍ നേടുന്നുണ്ട്. അഡ്ജസ്റ്റ്മെന്റ് ചെയ്യണമെന്ന ആവശ്യം നടിമാര്‍ക്കാണ് കേള്‍ക്കേണ്ടി വരുന്നത്. അതിന് തയ്യാറായില്ലെങ്കില്‍ ആ വേഷത്തിന് വേറെ ആളെ തേടുമെന്നും താരം പറയുന്നു. അഡ്ജസ്റ്റ് ചെയ്യാൻ ഒരിക്കലും ആരും ബലം പ്രയോഗിക്കാറില്ലെന്നും, വേറെയും നിരവധി ഓപ്ഷൻസ് നായികമാരുടെ കാര്യത്തില്‍ ഇത്തരക്കാര്‍ക്ക് ലഭിക്കുന്നുണ്ടെന്നും കാതല്‍ സുഗുമാര്‍ പറയുന്നു.
‘ലോകത്ത് എല്ലാം നല്ലവരും എല്ലാം മോശക്കാരും എന്ന സ്ഥിതിയില്ല. സാഹചര്യങ്ങളാണ് തെറ്റ് ചെയ്യിക്കുന്നത്. അവസരം ഉണ്ടാകാതെ ആരും തെറ്റ് ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ ഞാൻ അത്തരത്തിൽ ഒരു പുരുഷനല്ല, ഞാൻ അത്തരത്തിൽ ഒരു സ്ത്രീയല്ല എന്നൊക്കെ ആരെങ്കിലും പറഞ്ഞാലും നമ്മൾ എല്ലാം ചിന്തിക്കണം. സാഹചര്യങ്ങളാണ് പലരെയും ഇത്തരം കാര്യത്തിന് പ്രേരിപ്പിക്കുന്നത്. അങ്ങനെ ചെയ്തില്ലെങ്കിൽ പിന്നീടുള്ള കാലം അവര്‍ക്ക് സിനിമയില്‍ അവസരം ലഭിക്കില്ല. വീട്ടിൽ തന്നെ ഇരിക്കേണ്ടി വരും. എന്നാല്‍ പണം കൂട്ടിചോദിക്കും’, അദ്ദേഹം പറയുന്നു.
Post Your Comments