Latest NewsCinemaNewsIndiaBollywoodEntertainmentMovie Gossips

കാസ്റ്റിംഗ് കൗച്ചിന് വിധേയമായിട്ടുണ്ട്, ലെസ്ബിയൻ സെക്‌സ് അടക്കം ചെയ്യിപ്പിച്ചു: വെളിപ്പെടുത്തലുമായി മുൻ ബിഗ് ബോസ് താരം

മുംബൈ: ഭോജ്പൂരി സിനിമയിലെ പ്രശസ്ത താരമാണ് മോണാലിസ. അന്താര ബിശ്വാസ് എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. സോഷ്യൽ മീഡിയയിലും സജീവമായ താരം ബിഗ് ബോസ് സീസൺ 10ൽ പങ്കെടുത്തതോടെയാണ് പ്രേക്ഷകരുടെ ശ്രദ്ധനേടിയത്. തന്റെ കരിയറിന്റെ ആദ്യ കാലത്ത് ഏറെ കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുണ്ടെന്ന് താരം തുറന്ന് പറഞ്ഞതാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ആദ്യകാലത്ത് പലപ്പോഴും ബി ഗ്രേഡ്, സി ഗ്രേഡ് ചിത്രങ്ങളിൽ അടക്കം അഭിനയിച്ചിട്ടുണ്ടെന്നും അവയെല്ലാം അന്നത്തെ കഷ്ടപ്പാടിൽ ചെയ്യേണ്ടി വന്നതാണെന്നും മോണാലിസ പറഞ്ഞു. കൊൽക്കത്തയിൽ നിന്നും മുംബൈയിൽ സിനിമ അവസരങ്ങൾക്ക് വേണ്ടി എത്തിയപ്പോൾ അവസരങ്ങളൊന്നും ലഭിച്ചില്ലെന്നും പലപ്പോഴും കാസ്റ്റിംഗ് കൗച്ചിന് വിധേയമായിട്ടുണ്ടെന്നും മോണാലിസ പറഞ്ഞു.

മോണാലിസയുടെ വാക്കുകൾ ഇങ്ങനെ;

രൂപയില്‍ വ്യാപാരം നടത്തുന്നതിന് ഇന്ത്യയുമായി ചര്‍ച്ച നടത്തി 22 രാജ്യങ്ങള്‍

‘ലെസ്ബിയൻ സെക്‌സ് അടക്കം ചെയ്യിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിൽ വേദനിപ്പിക്കുന്ന അനുഭവങ്ങൾ ഏറെയാണ്. അന്ന് പലപ്പോഴും നോ എന്ന് പറഞ്ഞതിനാൽ നല്ല അവസരങ്ങൾ ലഭിച്ചില്ല. പകരം ബി ഗ്രേഡ് ചിത്രങ്ങളിലും മറ്റും സാന്നിധ്യമാകേണ്ടി വന്നു. അതൊന്നും ചെയ്യണം എന്ന് വിചാരിച്ച് ചെയ്തതല്ല. അന്നത്തെ സാഹചര്യം അതായിരുന്നു.

കാസ്റ്റിംഗ് കൗച്ച് എന്നത് യാഥാർത്ഥ്യമാണ്. നടിമാർ മാത്രമല്ല സിനിമ രംഗത്ത് വളർച്ച ആഗ്രഹിക്കുന്ന നടന്മാർ പോലും അത് നേരിടുന്നുണ്ട്. തുടക്കത്തിൽ നേരിട്ട അനുഭവത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് നല്ല അവസരത്തിനായി കുറേക്കാലം കാത്തിരുന്നിരുന്നു. ബിഗ്‌ബോസ് 10 അത്തരം ഒരു അവസരം തുറന്നു നൽകി. പിന്നീട് പരമ്പരകളും സിനിമകളും എത്തി’.

shortlink

Related Articles

Post Your Comments

Related Articles


Back to top button