രാജ്യത്ത് ഏഴ് കാർഷിക ഉൽപ്പന്നങ്ങളുടെ ഫ്യൂച്ചർ ആൻഡ് ട്രേഡിംഗ് താൽക്കാലികമായി നിർത്തലാക്കി. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയാണ് കാർഷിക ഉൽപ്പന്നങ്ങളുടെ വ്യാപാരം ഒരു വർഷത്തേക്ക് താൽക്കാലികമായി നിർത്തിയത്. 2023 ഡിസംബർ വരെയാണ് വ്യാപാരം നിർത്തിവച്ചത്. വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായാണ് ഉൽപ്പന്നങ്ങളുടെ താൽക്കാലിക നിയന്ത്രണം.
നെല്ല് (ബസ്മതി ഇതര), ഗോതമ്പ്, ചേന, അസംസ്കൃത പാമോയിൽ, കടുക് വിത്തുകൾ, അവയുടെ ഉത്പന്നങ്ങൾ, സോയാബീനും അതിന്റെ ഉൽപ്പന്നങ്ങൾ എന്നിവയാണ് രാജ്യത്ത് താൽക്കാലികമായി നിർത്തലാക്കിയത്. കമ്മോഡിറ്റി പാർട്ടിസിപ്പന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഏഴ് കാർഷിക ഡൈവേറ്റീവ് കരാറുകളുടെ വ്യാപാരം പുനരാരംഭിക്കുവാൻ എക്സ്ചേഞ്ചുകളെ അനുവദിക്കണമെന്ന് ഈ മാസം ആദ്യം സെബിയോടും കേന്ദ്രസർക്കാരിനോടും ആവശ്യപ്പെട്ടിരുന്നു.
നിലവിൽ, ഏഴ് ഉൽപ്പന്നങ്ങളുടെ വ്യാപാരം 2022 ഡിസംബർ 20 വരെയായിരുന്നു താൽക്കാലികമായി നിർത്തിവച്ചത്. എന്നാൽ, സെബിയുടെ നിർദ്ദേശപ്രകാരം, അവ വീണ്ടും ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച പ്രസ്താവന സെബി പുറത്തിറക്കിയത്.
Post Your Comments