Latest NewsIndiaNews

സനാതനധർമത്തെ ഉന്മൂലനം ചെയ്യണമെന്ന വിവാദ പരാമർശം: ഉദയനിധി സ്റ്റാലിനെതിരെ പരാതി

ഡൽഹി: സസനാതനധർമത്തെ ഉന്മൂലനം ചെയ്യണമെന്ന വിവാദ പരാമർശം നടത്തിയ മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ ഡൽഹി പൊലീസിൽ പരാതി. സുപ്രീം കോടതി അഭിഭാഷകനായ വിനീത് ജിൻഡാൽ ആണ് ഡൽഹി പൊലീസിൽ പരാതി നൽകിയത്. സനാതനധർമം പിന്തുടരുന്ന വ്യക്തിയെന്ന നിലയിൽ തന്‍റെ വികാരത്തെ മന്ത്രിയുടെ പരാമർശം വ്രണപ്പെടുത്തിയെന്നും വിനീത് ജിൻഡാൽ ആരോപിച്ചു.

സനാതനധർമത്തെ ഉന്മൂലനം ചെയ്യണമെന്നും കൊതുക്, കൊറോണ, മലേറിയ എന്നിവ പോലെ ധർമത്ത നിർമാർജനം ചെയ്യണമെന്നും പറഞ്ഞ ഉദയനിധി സ്റ്റാലിന്‍റെ വാക്കുകൾ സനാതനധർമത്തെ പിന്തുണയ്ക്കുന്നവരുടെ വംശഹത്യക്കുള്ള ആഹ്വാനമാണെന്നും പരാതിക്കാരൻ പറഞ്ഞു.

ജീവിതത്തിലെ ആശയും പ്രതീക്ഷയും തകര്‍ക്കുന്ന കടബാധ്യത മാറി ഐശ്വര്യവും സന്തോഷവും നല്‍കാന്‍ ..

‘സനാതന ധർമത്തിനെതിരെ മന്ത്രി നടത്തിയ പരാമർശങ്ങൾ പ്രകോപനപരവും അപകീർത്തികരവുമാണ്. ഒരു ഹിന്ദുവും സനാതനധർമം പിന്തുടരുന്ന വ്യക്തിയും ആയിരിക്കെ സനാതനധർമത്തെ തുടച്ചുനീക്കണമെന്നും, ധർമത്തെ കൊതുകിനോടും, മലേറിയ, കൊറോണ തുടങ്ങിവയോടുമൊക്കെ ഉപമിച്ചും മന്ത്രി നടത്തിയ പരാമർശങ്ങൾ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണ്. മന്ത്രിയുടെ വാക്കുകളിൽ നിന്നും അദ്ദേഹത്തിന് സനാതനധർമത്തോടുള്ള വെറുപ്പ് പ്രകടമാണ്. രാജ്യത്തിന്‍റെ ഭരണഘടന അനുശാസിക്കുന്ന പ്രകാരം പ്രവർത്തിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് വന്ന എംഎൽഎയും മന്ത്രിയുമാണ് അദ്ദേഹം. എല്ലാ മതങ്ങളേയും വിഭാഗങ്ങളേയും പ്രദേശങ്ങളേയും ബഹുമാനിക്കാൻ അദ്ദേഹം ബാധ്യസ്ഥനാണ്. എന്നിട്ടും അദ്ദേഹം സനാതനധർമത്തിനെതിരെ നടത്തിയ പരാമർശങ്ങൾ വിവിധ മതവിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ്,’ വിനീത് ജിൻഡാൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button