തിരുവനന്തപുരം: കളമശ്ശേരി ബോംബ് സ്‌ഫോടന കേസിൽ വിവാദ പരമാർശം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ളവർക്കെതിരെ ഡിജിപിയ്ക്ക് പരാതി നൽകി കെപിസിസി. മുൻ ഇടത് എംപി സെബാസ്റ്റ്യൻ പോൾ, ബിജെപി നേതാവ് സന്ദീപ് വാര്യർ, റിവ തോളൂർ ഫിലിപ്പ് എന്നിവർക്കെതിരെയാണ് പരാതി ലഭിച്ചിട്ടുള്ളത്. എല്ലാവരും സ്‌ഫോടനവുമായി ബന്ധപ്പെട്ട് മതസ്പർദ്ധയുണ്ടാക്കും വിധം പ്രസ്താവനകൾ നടത്തിയെന്ന് പരാതിയിൽ പറയുന്നു.
സമുദായങ്ങൾ തമ്മിലുള്ള സൗഹൃദം തകരാതിരിക്കാൻ ഇവർക്കെതിരെ നടപടി അത്യാവശ്യമാണെന്ന് പരാതിയിൽ പറയുന്നുണ്ട്. പൊതുപ്രവർത്തകർ സമൂഹത്തിന് നന്മയും നേരായ വഴിയും കാണിക്കേണ്ടവരാണ്. എന്നാൽ മനപ്പൂർവ്വവും ദുരുദ്ദേശപരവുമായി ഇരു മതവിഭാഗങ്ങൾ തമ്മിലുള്ള വെറുപ്പിനും സ്പർദ്ധയ്ക്കും കാരണമാകും വിധമായിരുന്നു ഇവരുടെ പ്രതികരണങ്ങളെന്നും രാഷ്ട്രീയ ലാഭം മുൻനിർത്തിയുള്ളതായിരുന്നു പ്രതികരണമെന്നും പരാതിയിൽ അറിയിച്ചിട്ടുണ്ട്.
Read Also: ഇന്ത്യയെ തോമസ് കപ്പിന്റെ ഫൈനലിലെത്തിച്ച പുല്ലേല ഗോപിചന്ദ്: അറിയാം നേട്ടങ്ങൾ
Post Your Comments