ചണ്ഡീഗഡ്: ബിജെപി നേതാക്കളെയും അനുയായികളെയും രാക്ഷസന്മാരെന്ന് വിളിച്ച് കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ രൺദീപ് സുർജെവാല. ഹരിയാനയിലെ കെയ്താളിൽ നടന്ന കോൺഗ്രസ് റാലിയിലായിരുന്നു രൺദീപ് സുർജെവാലയുടെ വിവാദ പരാമർശം. ബിജെപിക്കാരും അവർക്ക് വോട്ട് ചെയ്യുന്നവരും രാക്ഷസന്മാരാണെന്നും അവരെ മഹാഭാരത യുദ്ധം നടന്ന നാട്ടിൽ നിന്ന് താൻ ശപിക്കുന്നു എന്നും രൺദീപ് സുർജെവാല പറഞ്ഞു.
സർക്കാരിനെ ജനകീയ വിചാരണ നടത്താനുള്ള അവസരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പരസ്യസംവാദത്തിന് തയ്യാറെന്ന് വിഡി സതീശന്‍
എന്നാൽ, രൺദീപിന്റെ പരാമർശത്തിനെതിരെ പ്രതിഷേധവുമായി ബിജെപി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം പരാമർശം കൊണ്ടാണ് കോൺഗ്രസ് പ്രതിപക്ഷത്ത് തന്നെ ഇരിക്കുന്നതെന്നും തുടർച്ചയായ പരാജയങ്ങൾ കോൺഗ്രസിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കിയെന്നും കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി പ്രതികരിച്ചു. രാജകുമാരനെ വീണ്ടും വീണ്ടും ഉയർത്തിക്കാട്ടുന്നതിൽ പരാജയപ്പെട്ട കോൺഗ്രസ് ഇപ്പോൾ പൊതുജനത്തിന് നേരെ തിരിഞ്ഞിരിക്കുകയാണെന്ന് ബിജെപി വക്താവ് സമ്പിത് പത്ര പറഞ്ഞു.
Post Your Comments