ശതകോടീശ്വരനും ടെസ്‌ല സ്ഥാപകനുമായ ഇലോൺ മസ്കിന്റെ ആസ്തിയിൽ ഇടിവ് തുടരുന്നു. ലോകത്തിലെ ഏറ്റവും വലിയ ധനികൻ എന്ന സ്ഥാനം ഒരാഴ്ച മുൻപാണ് ഇലോൺ മസ്കിന് നഷ്ടമായത്. ഒരാഴ്ച പിന്നിട്ടിട്ടും ആസ്തിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ആസ്തിയിൽ നിന്നും 7.7 ബില്യൺ ഡോളർ നഷ്ടമായതോടെ, ആകെ ആസ്തി രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി.
2022 ഡിസംബർ 13- നാണ് ലോക സമ്പന്നൻ എന്ന പദവിയിൽ നിന്നും മസ്ക് പിന്തള്ളപ്പെട്ടത്. ഈ വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ, 122.6 ബില്യൺ ഡോളറിന്റെ നഷ്ടമാണ് മസ്കിന്റെ ആസ്തിയിൽ ഉണ്ടായിരിക്കുന്നത്. ട്വിറ്റർ ഏറ്റെടുക്കുന്നതിനായി ഇലോൺ മസ്ക് ടെസ്‌ല ഓഹരികളിൽ നിന്നും വമ്പൻ തുക ചിലവഴിച്ചിട്ടുണ്ട്. കൂടാതെ, 44 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് ട്വിറ്ററിൽ നടത്തിയത്.
Also Read: ആഭ്യന്തര സൂചികകൾ ദുർബലം, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
Post Your Comments