ആഗോള വിപണിയിൽ കോവിഡ്- 19 ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ആഭ്യന്തര സൂചികകൾക്ക് മങ്ങലേറ്റു. ഇന്ന് ആഗോള സൂചികകളടക്കം മന്ദഗതിയിലാണ് വ്യാപാരം നടത്തിയത്. ബിഎസ്ഇ സെൻസെക്സ് 635 പോയിന്റ് ഇടിഞ്ഞു. ഇതോടെ, സെൻസെക്സ് 61,067ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 35.15 പോയിന്റ് ഇടിഞ്ഞ് 18,385.30-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. കൂടാതെ, ബിഎസ്ഇ മിഡ്ക്യാപ് സൂചികകൾക്ക് 1.4 ശതമാനവും, ബിഎസ്ഇ സ്മോൾക്യാപ് സൂചികകൾക്ക് 2.18 ശതമാനവും നഷ്ടം നേരിട്ടു.
ഇന്ന് വിപണിയിൽ ദിവിസ് ലാബ്‌സ്, അപ്പോളോ ഹോസ്പിറ്റൽസ്, സിപ്ല, സൺ ഫാർമ, എച്ച്‌സിഎൽ ടെക്, ഡോ റെഡ്ഡീസ് ലാബ്‌സ് തുടങ്ങിയവയുടെ ഓഹരികളാണ് നേട്ടം നിലനിർത്തിയത്. അതേസമയം, അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്‌സ്, മാരുതി സുസുക്കി, ബ്രിട്ടാനിയ, ഇൻഡസ്ഇൻഡ് ബാങ്ക്, ബിപിസിഎൽ, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാസെർവ്, ടാറ്റ മോട്ടോഴ്‌സ്, അൾട്രാടെക് സിമന്റ്, ആക്‌സിസ് ബാങ്ക് എന്നിവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.
Also Read: സെബി: ഈ കാർഷിക ഉൽപ്പന്നങ്ങളുടെ വ്യാപാരം താൽക്കാലികമായി നിർത്തിവച്ചു, കാരണം ഇതാണ്
Post Your Comments