ണുപ്പുകാലമാകുന്നതോടെ ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് ഭൂരിഭാഗമാളുകളും നേരിടുന്ന ഒരു പ്രശ്‌നമാണ്. ലിപ് ബാമുകള്‍ക്ക് ആവശ്യക്കാരേറുന്ന സമയമാണ് ഇത്. ഒരുപാട് പണം കൊടുത്ത് ലിപ്ബാമുകള്‍ വാങ്ങുന്നതിന് പകരമായി ചുണ്ടുകള്‍ക്ക് ആരോഗ്യവും അഴകും നല്‍കുന്ന ലിപ് ബാമുകള്‍ ഈ മഞ്ഞുകാലത്ത് വീട്ടിലുണ്ടാക്കിയാലോ? എങ്ങനെയെന്ന് നോക്കാം.
മാതളനാരങ്ങ കഴിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങള്‍ പ്രശസ്തമാണ്. കഴിക്കാന്‍ മാത്രമല്ല ചുണ്ടുകള്‍ക്ക് സ്വാഭാവിക നിറം നല്‍കാനും ചുണ്ടുകളെ സംരക്ഷിക്കാനും മാതള നാരങ്ങ ഉത്തരമമാണ്. ലിപ് ബാം തയാറാക്കുന്നതിനായി രണ്ടോ മൂന്നോ ടേബിള്‍ സ്പൂണ്‍ മാതള നാരങ്ങയുടെ നീരിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കുക. തുടര്‍ന്ന് ഇവ നന്നായി ഇളക്കി ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് കട്ടിയാകുമ്പോള്‍ ചുണ്ടുകളില്‍ പുരട്ടാം.
കഴിക്കാതെ ബാക്കി വച്ച കുറച്ച് ചോക്‌ളേറ്റുകള്‍ കൈയിലുണ്ടെങ്കില്‍ അതുകൊണ്ട് കിടിലന്‍ ലിപ് ബാമുണ്ടാക്കാം. കൈയിലുള്ള ചോക്‌ളേറ്റ് നന്നായി ഉരുക്കിയെടുക്കുകയാണ് ആദ്യം വേണ്ടത്. അതിലേക്ക് വെണ്ണയോ ബീ വാക്‌സോ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ബദാം എണ്ണ ചേര്‍ത്ത് മിക്‌സ് ചെയ്ത് തണുപ്പിച്ച് ഉപയോഗിക്കാം.
ശുദ്ധമായ തേനിനൊപ്പം പെട്രോളിയം ജെല്ലിയോ ബീ വാക്‌സോ ചേര്‍ത്ത് കട്ടിയാക്കി അല്‍പം ബദാം എണ്ണ കൂടി ചേര്‍ത്ത് തണുപ്പിച്ച് ചുണ്ടില്‍ പുരട്ടാം.
Post Your Comments